Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2025 17:21 IST
Share News :
ബഹറിൻ :
ദി ന്യൂ ഇന്ത്യൻ സ്‌കൂൾ 2024-2025 ലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾ "AU REVOIR" എന്ന പേരിൽ വിടവാങ്ങൽ ചടങ്ങു സംഘടിപ്പിച്ചു. ചടങ്ങിൽ ഡോ.ജാൻ എം.ടി.തോട്ടുമാലിൽ ചെയർമാൻ, ജെമി തോട്ടുമാലിൽ തോമസ് ,എക്‌സിക്യൂട്ടീവ് ഡയറക്ടർ, ജോബി അഗസ്റ്റിൻ 'ഡയറക്ടർ, എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ഗോപിനാഥ മേനോൻസ്വാഗതം ആശംസിച്ചു.
. 2024-2025 വർഷത്തെ സ്‌കൂൾ പ്രിൻസ് , പ്രിൻസസ് അവാർഡുകൾ ചെയർമാൻ പ്രഖ്യാപിച്ചു. റയാൻ ജോസഫ് എബ്രഹാമും, അലീന റീജൻ വർഗീസും ആണ് പ്രിൻസ്, പ്രിൻസസ് എന്നീ പദവികൾ കരസ്ഥമാക്കിയത്. പതിനൊന്നാം ക്ലാസ് വിദ്യാർഥികൾ അവതരിപ്പിച്ച നൃത്ത പരിപാടി ചടങ്ങിന് മാറ്റു കൂട്ടി. വിവിധ വിനോദ മത്സരങ്ങളും സ്‌കൂളിലെ ഓർമ്മകൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ പ്രദർശനവും നടന്നു. സ്‌കൂൾ ഹെഡ് ഗേൾ ഇഫ്രത്ത് മറിയം ഷമീർ, ഹെഡ് ബോയ് അശ്വന്ത് എന്നിവർ സ്‌കൂളിലെ തങ്ങളുടെ രസകരമായ ഓർമ്മകൾ അനുസ്മരിക്കുകയും തങ്ങളെ മികച്ച രീതിയിൽ വാർത്തെടുക്കുകയും വളർത്തുകയും ചെയ്ത സ്ഥാപനത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു.
Follow us on :
More in Related News
Please select your location.