Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇ. എം.ഇ. എ സ്കൂൾ നടപ്പിലാക്കിയ സ്പീക്ക് ഈസി പദ്ധതിക്ക് ജില്ലാതലത്തിൽ അംഗീകാരം

04 Mar 2025 20:57 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി:ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക്

അനായാസം ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താൻ ആത്മവിശ്വാസമേകുന്ന സ്പീക്ക് ഈസി പദ്ധതിക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ

മലപ്പുറം ജില്ലാ വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് (DIET) സംഘടിപ്പിച്ച ജില്ലാ തല ഇംഗ്ലീഷ് സെമിനാറിൽ ഹൈസ്കൂൾ തലത്തിൽ

ഇ.എം.ഇ.എ സ്കൂളിനെ തിരഞ്ഞെടുത്തു. ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ

ഗീത കുമാരിയിൽനിന്ന് സ്പീക്ക് ഈസി സ്കൂൾ കോർഡിനേറ്റർ കെ.എം.ഇസ്മായിൽ, വിദ്യാർത്ഥി കോർഡിനേറ്റർമാരായ അനന്യ കെ, നിവേദിയ യു.കെ, നോഷി കെ എന്നിവർ ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു.

കേരളത്തിലെ വിദ്യാർത്ഥികൾ അക്കാദമിക മികവ് പുലർത്തുമ്പോഴും ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്തുവാനുള്ള പ്രാവീണ്യം കുറവാണെന്ന ബോധ്യത്തിൽ നിന്നാണ് പ്രസ്തുത പദ്ധതിക്ക് തുടക്കം കുറിച്ചത്.വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തിക്കൊണ്ട്

ആശയ വിനിമയം, ഇന്റർവ്യൂ തുടങ്ങിയ മേഖലയിൽ സ്കൂളിലെ

100 വിദ്യാർത്ഥികളെയെങ്കിലും വളർത്തി കൊണ്ടുവരുന്ന പദ്ധതിയാണ് സ്പീക്ക് ഈസിയുടെ ഒന്നാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്.

ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷാ പഠനം ലളിതമാക്കുന്നതിന്

ക്ലാസ് മുറികളിലും സാമൂഹ്യ വേദികളിലും ഇടപഴകി സംസാരിക്കാൻ അവസരം നൽകുകയും ഇതിൽ പങ്കാളികളാകുന്ന അധ്യാപരുടേയും വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും അനുഭവം പ്രയോജനപ്പെടുത്തികൊണ്ട് ഇ എം ഇ എ സ്കൂളിന് പുറത്ത് മറ്റു സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പദ്ധതി കൈകാര്യം ചെയ്യാൻ അധ്യാപകർക്ക്‌ പരിശീലനവും പുരോഗതി വിലയിരുത്താൻ കുട്ടികൾക്ക്‌ പ്രത്യേക പരീക്ഷകളും വേദികളും ഇതിന്റെ ഭാഗമായി ഒരുക്കിയിരുന്നു.മറ്റൊരു കോർഡിനേറ്ററായ സി.വി. സലീനയും പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു.


ഫോട്ടോ : ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂൾ നടപ്പിലാക്കിയ സ്പീക്ക്‌ ഈസി പദ്ധതിക്കുള്ള ജില്ലാതല പുരസ്‌കാരം ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ഗീത കുമാരിയിൽനിന്ന് പദ്ധതി കോർഡിനേറ്റർ കെ.എം.ഇസ്മായിൽ, വിദ്യാർത്ഥി കോർഡിനേറ്റർമാരായ അനന്യ കെ, നിവേദിയ യു.കെ, നോഷി കെ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു

Follow us on :