Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു

24 May 2024 15:53 IST

Kodakareeyam Reporter

Share News :


കോടാലി :മറ്റത്തൂര്‍ കാര്‍ഷികോല്‍പ്പാദന സംഭരണ സംസ്‌കരണ വിപണന സഹകരണ സംഘത്തിന്‍രെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു. സംഘം അംഗങ്ങളുടെ മക്കളായ ആവണി രാജന്‍, ആഗ്ന കണ്ണൂക്കാടന്‍, ടി.ബി.കാര്‍ത്തിക ,ടി.എം.അനുശ്രീ എന്നിവരെയാണ് അനുമോദിച്ചത്. മുകുന്ദപുരം താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മുന്‍ ചെയര്‍മാന്‍ പി.കെ.ശിവരാമന്‍ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്‍ര് കെ.വി.രവി അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സംഘം വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ഏരിയ പ്രസിഡന്റ് പി.സി.ഉമേഷ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്.നിജില്‍, സംഘം സെക്രട്ടറി സി.എസ്.സുരമ്യ എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News