Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2024 18:28 IST
Share News :
കൊടകര : സ്കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞടുപ്പില്‍ വോട്ടിങ് യന്ത്രം ഉപയോഗിച്ചത് കുട്ടികള്‍ക്ക് കൗതുകമായി. ആലത്തൂര്‍ എ.എല്‍.പി സ്കൂളില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് എല്‍.കെ.ജി മുതല്‍ നാലാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ വോട്ടിങ് യന്ത്രത്തില്‍ വിരലമര്‍ത്തി സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. സ്ഥാനാര്‍ഥികളുടെയും പേരും ചിഹ്നവും വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു. ബൂത്തും പോളിങ് ഓഫിസര്‍മാരും പ്രിസൈഡിങ് ഓഫിസര്‍മാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും പോളിങ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു. രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയായിരുന്നു തെരഞ്ഞടുപ്പ്. വളരെ വലിയ തിരഞ്ഞെടുപ്പ് പ്രകടനങ്ങളും കൊട്ടിക്കലാശവും എല്ലാം ഇത്രയും ദിവസം ഉണ്ടായതിനാല്‍ തിരഞ്ഞെടുപ്പിലും ഇതിന്റെ പ്രതിഫലനമുണ്ടായി. സ്കൂളിലെ 202 കുട്ടികള്‍ വോട്ട് രേഖപ്പെടുത്തി. രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് തെരഞ്ഞടുപ്പു പൂര്‍ത്തിയാക്കിയത്. കുട്ടികള്‍ തന്നെ പോളിങ്ങ് പുരോഗതിയുടെ തത്സമയ വാര്‍ത്ത റിപ്പോര്‍ട്ടിങ്ങും നടത്തി .കുട്ടികളില്‍ ജനാധിപത്യബോധവും ഉത്തരവാദിത്തവും ദീര്‍ഘവീക്ഷണവും ഉണ്ടാകാന്‍ ലക്ഷ്യമിട്ടാണ് പൊതുതെരഞ്ഞടുപ്പു മാതൃകയില്‍ വോട്ടുചെയ്യാന്‍ അവസരമൊരുക്കിയതെന്ന് പ്രധാനധ്യാപിക പി. എം. ജിന്‍സ പറഞ്ഞു. പി. ടി. എ പ്രസിഡന്റ് പി. എസ്. സുനില്‍, എം.പി. ടി. എ പ്രസിഡന്റ് സുമി ബൈജു , മുന്‍ പ്രധാനധ്യാപകന് എന്‍. എസ്. സന്തോഷ് ബാബു, ടി. ആര്.കൃഷ്ണപ്രിയ , സി. ജി.അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളില്‍ തെരഞ്ഞടുപ്പു പ്രവര്‍ത്തനങ്ങള്‍ നടന്നത്
Follow us on :
Tags:
More in Related News
Please select your location.