Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പീരുമേടിന് അഭിമാനമായി ശ്രുതി ഡോക്ടറായി

30 May 2024 20:02 IST

PEERMADE NEWS

Share News :


പീരുമേട്:

എം. ബി. ബി. എസ്. പരീക്ഷയിൽ ഉന്നത വിജയം നേടി പീരുമേട് സ്വദേശി അഭിമാനമായി ശ്രുതി. ബി. കല്ലറ പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസോടെയാണ്  ശ്രുതി എം. ബി. ബി. എസ്. പാസായത്. സാമൂഹ്യ പരിഷ്കർത്താവ് കല്ലറ സുകുമാരൻ്റെ കൊച്ചുമകളാണ് ശ്രുതി. ചെറുപ്പം മുതൽക്കുള്ള ശ്രുതിയുടെ സ്വപ്നമായിരുന്നു ഡോക്ടറാകണമെന്ന്. പ്രാഥമിക വിദ്യാഭ്യാസം പീരുമേട് മരിയഗിരിയി സ്കുളിലായിരുന്നു  എസ്. എസ്. എൽ. സി യും പ്ലസ് ടൂവും ഐ.എച്ച്. ആർ. ഡി സ്കുളിലും തൊണ്ണൂറു ശതമാനം മാർക്കോടെ വിജയിച്ചു.  പ്ലസ് ടൂ കഴിഞ്ഞയുടൻ എൻട്രൻസ് എഴുതി ആദ്യ അലോട്ട്മെൻ്റിൽ തന്നെ അഡ്മിഷനുംകിട്ടി.. മാതാപിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയാണ് തൻ്റെ വിജയത്തിന് കാരണമെന്ന് ശ്രുതി പറഞ്ഞു. ശരത് കല്ലറയുടെയും ബിന്ദു ശരത്തിൻ്റെയും മകളാണ് ശ്രുതി. സഹോദരൻ സുജിത്ത് സിഡാകിലും, സഹോദരി സ്വാതി എൽ.എൽ.ബി അവസാന വർഷ വിദ്യാർത്ഥിനിയാണ്.

Follow us on :

More in Related News