Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2024 16:25 IST
Share News :
മുപ്ലിയം: സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി 3 കോടി 90 ലക്ഷം രൂപ ചിലവില്‍ പുതുക്കിപ്പണിത മൂപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. കെ കെ രാമചന്ദ്രന്‍ എംഎല്‍എ ശിലഫലകം അനാച്ഛാദനം ചെയ്തു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഎസ് പ്രിന്‍സ് താക്കോല്‍ കൈമാറി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രഞ്ജിത്ത്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍,തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തംഗം സരിതാ രാജേഷ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും, സ്‌കൂള്‍ അധികൃതരും യോഗത്തില്‍ സംസാരിച്ചു. മൂന്ന് നിലകളിലായി 18 ക്ലാസ് മുറികളും അനുബന്ധസൗകര്യങ്ങളുമുള്ള കെട്ടിടസമുച്ചയമാണ് നാടിന് സമര്‍പ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.