Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

കനത്ത മഴയിൽ മേപ്പയ്യൂർ ഹയർസെക്കൻഡറി സ്കൂളിന്റെ മതിലിടിഞ്ഞു: ഒഴിവായത് വൻ അപകടം

24 Jun 2024 08:09 IST

Preyesh kumar

Share News :

മേപ്പയ്യൂർ: കനത്ത മഴയിൽ മേപ്പയ്യൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ മതിലിടിഞ്ഞു. ഞായറാഴ്ചയായ

തിനാൽ വൻ അപകടം ഒഴിവായി. ഹയർ സെക്കന്ററി, വി. എച്ച്. എസ്.

സി വിഭാഗങ്ങളിലായി ദിവസവും ആയിരത്തോളം വിദ്യാർത്ഥികൾ സ്കൂളിലേക്ക് നടന്നു പോകുന്ന വഴിയിലേക്കാണ് ഏകദേശം പത്ത് മീറ്ററോളം ഉയരമുള്ള മതിലിടിഞ്ഞ് ടൺ കണക്കിന് മണ്ണ് വീണിരിക്കുന്നത്.

ദിനേന സ്കൂളിലെത്തുന്ന ആയിരത്തോളം വിദ്യാർത്ഥികളുടെ ജീവന് യാതൊരു സുരക്ഷയും ഉറപ്പു വരുത്താതെ നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കുന്നതിലുള്ള കുറ്റകരമായ അനാസ്ഥക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.സംസ്ഥാന സ്പോർട്സ് കൗൺസിൽ വകയിരുത്തിയ 10.50 കോടി രൂപയിൽ 6.50 കോടി ചെലവഴിച്ചാണ് സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും, സ്പോർട്സ് ഫെസിലിറ്റേഷൻ സെന്ററും നിർമ്മിച്ചത്. കോടികൾ ചെലവഴിച്ച ഈ നിർമ്മിതികൾ നിലനിൽക്കണമെങ്കിൽസുരക്ഷിതമായ പ്രൊട്ടക്ഷൻവാൾ അത്യാവശ്യമാണ്.

2021 മുതൽ പല തവണകളായി ഡിപ്പാർട്ട്മെന്റ് തലത്തിലും ജില്ലാ പഞ്ചായത്തിലും സ്ഥലം എം.എൽ. എക്കും നിവേദനങ്ങൾ കൊടുത്തതിന്റെ ഭാഗമായി ടി.പി. രാമകൃഷ്ണൻ എം.എൽ. എ അനുവദിച്ച 30 ലക്ഷം രൂപ കൊണ്ട് പ്രൊട്ടക്ഷൻ വാളിന്റെ പ്രവൃത്തി ആരംഭിച്ചെങ്കിലും മതിൽ നിർമ്മാണം പൂർത്തീകരിക്കാനായില്ല. ബാക്കി കിടന്ന ഭാഗമാണ് ഇപ്പോൾ ഇടിഞ്ഞു താഴ്ന്നിരിക്കുന്നത്. എം.എൽ. എ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടക്കുന്ന സമയത്ത് നീക്കിയ മണ്ണും ലേലം ചെയ്യാൻ കഴിയാത്തതിനാൽ ഗ്രൗണ്ടിനടുത്ത് കുന്നുകൂട്ടിയിരിക്കു

കയാണ്. ഇത് കനത്ത മഴയിൽ ഒലിച്ചിറങ്ങി സിന്തറ്റിക് ട്രാക്കിലേക്ക് ഇറങ്ങുകയാണ്. കോടികൾ ചെലവഴിച്ച് ശാസ്ത്രീയമായ കായിക പരിശീലനത്തിനായി നിർമ്മിച്ച അത്യാധുനിക സംവിധാനമാണ് അധികൃതരുടെ അനാസ്ഥയിൽ നശിക്കാനിടവരുന്നത്. മഴയ്ക്ക് മുമ്പേ മണ്ണ് ലേലം ചെയ്ത് മാറ്റുന്നതിനായി ജില്ലാപഞ്ചായത്തു

മായി സ്കൂൾ അധികൃതർ കത്തിടപാടുകൾ നടത്തിയിരുന്നു.

അധികൃതരുടെ മെല്ലെപ്പോക്ക് നയം കാരണം മാസങ്ങൾ കഴിഞ്ഞിട്ടും മൺകൂന ഗ്രൗണ്ടിന് പരിസരത്ത് തന്നെ തുടരുകയാണ്.

മതിലിടിഞ്ഞ് വീണ മണ്ണ് നീക്കിയില്ലെങ്കിൽ തിങ്കളാഴ്ച വിദ്യാർത്ഥികൾക്ക് സ്കൂളിലേക്ക് കടന്നുവരാൻ വഴി തടസ്സപ്പെടും.മാത്രമല്ല മതിൽ ഇനിയും ഇടിഞ്ഞു വീഴുമെന്ന

സുരക്ഷാ ഭീഷണിയും നിലനിൽക്കുകയാണ്. ഒരു ദുരന്തമുണ്ടാകുന്നതിന് കാത്തു നിൽക്കാതെ ഉണർന്ന് പ്രവർത്തിക്കാൻ അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




Follow us on :

More in Related News