Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2024 15:38 IST
Share News :
പൊയ്യ: കോവിഡ് മഹാമാരി മൂലം മാതാപിതാക്കളോ അവരിലൊരാളോ നഷ്ടപ്പെട്ട കുട്ടികളുടെ തുടർവിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ തൃശൂർ ജില്ലാ മുൻ കളക്ടർ വി. ആർ. കൃഷ്ണതേജയുടെ നേതൃത്വത്തിൽ ആരംഭിച്ച "ടുഗെതർ ഫോർ തൃശൂർ" വിദ്യാഭ്യാസസഹായ പദ്ധതിയിൽ പൊയ്യ എ. കെ. എം. ഹയർസെക്കന്ററി സ്കൂളിനൊപ്പം പൊയ്യ ഹിന്ദി പ്രചാര കേന്ദ്ര കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനും പങ്കുചേർന്നു. കോളേജ് മാനേജ്മെന്റ് CFI ചാരിറ്റബിൾ ട്രസ്റ്റും കോളേജ് വിദ്യാർത്ഥികളും സംയുക്തമായി സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് ശേഖരിച്ച വിവിധ ഭക്ഷ്യവസ്തുക്കളും നിത്യോപയോഗസാധനങ്ങളുമാണ് സഹായമായി നൽകിയത്.സ്കൂൾ അങ്കണത്തിൽ വച്ചു നടന്ന പരിപാടിയിൽ ഹിന്ദി പ്രചാര കേന്ദ്ര കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പ്രിൻസിപ്പാൾ ഡോ.രഞ്ജിഷ ആർ., കോളേജിലെ വിവിധ അധ്യാപകർ, ബി. എഡ്. വിദ്യാർത്ഥികൾ, എ. കെ. എം. എച്ച്. എസ്. എസ്. ഹെഡ്മിസ്ട്രെസ് ശ്രീമതി. സ്റ്റെല്ല സി. ടി , സ്കൂളിലെ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.