Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടിങ് സെറിമണി വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

06 Jun 2024 22:59 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

ഈരാറ്റുപേട്ട: ജവഹാർ കോളജ് ഓഫ് പാരമെഡിക്കൽസിലെ വിവിധ കോഴ്സുകൾ പൂർത്തിയായ വിദ്യാർത്ഥികളുടെ കോട്ടിങ് സെറിമണി വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

മാനേജിങ് ഡിറക്ടർ സീതി പി മുഹമ്മദിൻ്റെ അധ്യക്ഷതയിൽ ആഘോഷ പരിപാടി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ മുഖ്യാതിഥിയായിരുന്നു.

ഇമാം ഏകോപന സമിതി ചെയർമാൻ അൽ ഹാജ് മുഹമ്മദ് നദീർ മൗലവി മുഖ്യ പ്രഭാഷണം നടത്തി. വി.എം സിറാജ്, നൗഷാദ് വെംബ്ലി , പി.ബി.ഷൻഹ, സാലിഹ സീതി ,മുനീർ അഷറഫ്, ഷാനിത ജലീൽ, സാദിയ സത്താർ , സഹല മുനീർ,ആര്യ എ നായർ എന്നിവർ സംസാരിച്ചു.

ഈരാറ്റുപേട്ട, എരുമേലി, കട്ടപ്പന എന്നീ കോളജ്കളിലെ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.

വിവിധ കലാപരിപടികളും സംഘടിപ്പിച്ചു.

Follow us on :

Tags:

More in Related News