Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2025 10:46 IST
Share News :
മുക്കം:വെസ്റ്റ് ചേന്ദമംഗല്ലൂർ അംഗന വാടിയിൽ ഹെൽപ്പർ ജോലിയിൽ നിന്ന് വിരമിക്കുന്ന കറുത്തേടത് സൈനബക്ക് കുട്ടികളും നാട്ടുകാരും ഊഷ്മളമായ യാത്രയയപ്പ് നൽകി.
കഴിഞ്ഞ ഇരുപത് വർഷമായി അങ്കണവാടി ഹെൽപ്പർ എന്ന നിലക്ക് സ്തുത്യർഹമായ സേവനം ചെയ്ത് വരുകയായിരുന്നു. കുട്ടികൾക്ക് പ്രിയപ്പെട്ട ഉമ്മയായിരുന്നു സൈനബ താത്ത.എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ സൈനബ താത്തയുടെ യാത്രയയപ്പും ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേ യ യമായിരുന്നു. യാത്രയയപ്പ് സമ്മേളനം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. കൗൺസിലർ റംല ഗഫൂർ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഗഫൂർ മാസ്റ്റർ, ടി അബ്ദുല്ല മാസ്റ്റർ, കെ ഹമീദ് മാസ്റ്റർ, വി സുലൈമാൻ ഹാജി, ഒ സുബീഷ്, വാസു മാസ്റ്റർ, ഇ കെ കെ ബാവ, നാസർ ചാലക്കൽ, റുഖിയ്യ ടീച്ചർ, കെ സി മൂസ, സി കെ അബ്ദുൽ ഗഫൂർ, സി കെ ജമാൽ മാസ്റ്റർ, ബുഷ്‌റ മൻസൂർ, ഐ സി ഡി എസ് സൂപ്പർ വൈസർ റീജ, സി ഡി പി ഒ പ്രസന്ന കുമാരി ജെ പി എഛ് എൻ സുചിത, സംസാരിച്ചു സൈനബ മറുപടി പ്രസംഗം നടത്തി. കൺവീനർ എം കെ മുസ്തഫ സ്വാഗതവും റസിയ ടീച്ചർ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.