Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്കൃതത്തിൽ പിഎച്ച്ഡി നേടി ഡോ.പി.പത്മനാഭൻ

17 Apr 2024 17:13 IST

MUKUNDAN

Share News :

ഗുരുവായൂർ:ശ്രീചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയത്തിൽ നിന്നും കേരളീയ മുഹൂർത്ത ഗ്രന്ഥാനാം സമീക്ഷാത്മകമധ്യയനം എന്ന വിഷയത്തിൽ സംസ്കൃതത്തിൽ പിഎച്ച്ഡി നേടി ഡോ.പി.പത്മനാഭൻ.കാസർകോഡ് ജില്ലയിലെ കാറളത്ത് വി.വി.കൃഷ്ണമാരാരുടേയും,ലക്ഷ്മി അമ്മയുടെയും മകനാണ്.ഇപ്പോൾ ചാലിശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃതാധ്യാപകനാണ്.ഭാര്യ ഡോ.സുജ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപികയാണ്.മകൾ നിരഞ്ജന പത്മനാഭൻ ബിഎ വിദ്യാർത്ഥിനിയാണ്.കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ ജനറൽ സെക്രട്ടറി,ഗുരുവായൂർ സംസ്കൃത അകാദമി ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചുകൊണ്ട് സംസ്കൃത പ്രചാരണ രംഗത്ത് സജീവമാണ്.

Follow us on :

More in Related News