Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള കൗൺസിൽ ഓഫ് ചർച്ചസ് എടത്വ മേഖല കമ്മിറ്റി 'സമാദരവ് 'സംഘടിപ്പിച്ചു .

02 Jun 2024 06:29 IST

PEERMADE NEWS

Share News :




എടത്വ:കേരള കൗൺസിൽ ഓഫ് ചർച്ചസ് എടത്വ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.


തലവടി എഡിയുപി സ്കൂളില്‍ നടന്ന യോഗം സി എസ്ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ്‌ കെ ഉമ്മൻ ഉദ്‌ഘാടനം ചെയ്തു. കെസിസി മേഖല പ്രസിഡന്റ് പ്രകാശ് പനവേലി അധ്യക്ഷത വഹിച്ചു. ജനറൽ കോർഡിനേറ്റർ ഡോ ജോൺസൺ വി.ഇടിക്കുള ആമുഖ സന്ദേശം നല്കി. തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മമശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന മുഖ്യ സന്ദേശം നല്കി.കല്ലുപ്പുരയ്ക്കല്‍ രഞ്ചു ഏബ്രഹാമിന്റെ സാമ്പത്തിക സഹായത്തോടെ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു വിതരണം ചെയ്തു.ഫാദർ ജോഷ്വ ജോൺ, തലവടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിനു സുരേഷ്, എൽസി പ്രകാശ് പനവേലി, നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തോമസ് ബേബി, പി. വൈശാഖ് , എഡിയുപി സ്കൂൾ സീനിയർ അദ്യാപിക എസ് രേഖ ,സന്തോഷ് ചാത്തങ്കേരി,കെസി. വർഗ്ഗീസ്, കെകെ രാജു, തോമസ്കുട്ടി ചാലുങ്കൽ, സുനിൽ ചാത്തങ്കേരി എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ കളരിപ്പയറ്റ്‌ വിദഗ്ദ്ധ൯ എൻ.ഡി സന്തോഷിനെ ആദരിച്ചു.

Follow us on :

More in Related News