Tue Dec 12, 2023 10:56 PM 1ST

Location  

Sign In

124 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ വടക്കേപുന്നയൂരിലെ ജിഎംഎല്‍പി സ്കൂളിന് പുതിയ കെട്ടിടം ഉയരുന്നു..

06 Nov 2025 17:26 IST

MUKUNDAN

Share News :

പുന്നയൂർ:ചരിത്രപ്രസിദ്ധമായ വടക്കേപുന്നയൂരിലെ ജി.എം.എല്‍.പി സ്കൂളിന് പുതിയ കെട്ടിടം ഉയരുന്നു.എന്‍.കെ.അക്ബർ എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നും അനുവദിച്ച 99 ലക്ഷത്തി അമ്പതിനായിരം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.124 വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം വാടകകെട്ടിടത്തില്‍ പ്രവൃത്തിച്ചുവന്നിരുന്നതിനാലും,അടിസ്ഥാന സൗകര്യങ്ങള്‍ കുറവായതിനാലും കുട്ടികളുടെ എണ്ണം വന്‍തോതില്‍ കുറയുകയും ചെയ്തതോടെ സ്കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണയിലുമായിരുന്നു.ഈ ഭരണസമിതി അധികാരത്തില്‍ വന്നതോടെ ഭൂമിയില്ലാത്ത സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ഭൂമി കണ്ടെത്തുക എന്ന ദൗത്യമേറ്റെടുക്കുകയും എംഎല്‍എയുടെ സഹായത്തോടെ പ്രവാസി വ്യവസായിയും,ജിഎംഎല്‍പി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും വടക്കേകാട് സ്വദേശിയുമായ തടാകം ഫൌണ്ടേഷന്‍ ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് ഹാജിയെ സമീപിക്കുകയും അദ്ദേഹം 51 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങി പഞ്ചായത്തിന് നല്‍കിയ മുപ്പത്തൊന്നേക്കാല്‍ സെന്റ് ഭൂമിയിലാണ് സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നത്.ഓഫീസ് റൂമും,മൂന്ന് ക്ലാസ്സ്‌റൂമും,ഒരു സ്റ്റാഫ്‌ റൂമും,ടോയ്‌ലെറ്റുകളും,കിച്ചൺ റൂമും,വാഷ് റൂമും ഉൾപ്പെടെ 2540 സ്‌ക്വയർ ഫീറ്റിലാണ് ആദ്യ നില കെട്ടിടം നിർമ്മിക്കുന്നത്.സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ.അക്ബര്‍ നിര്‍വ്വഹിച്ചു.പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍,സ്ഥിരം സമിതി അധ്യക്ഷരായ കെ,എ.വിശ്വനാഥന്‍ മാസ്റ്റര്‍,എ.കെ.വിജയന്‍,പഞ്ചായത്ത് അംഗങ്ങളായ സെലീന നാസര്‍,എം.കെ.അറാഫത്ത്,രജനി ടീച്ചര്‍,ഷൈബ ദിനേശന്‍,പിടിഎ പ്രസിഡന്റ് റാഷിദ ഷിഹാബുദ്ദീന്‍,വൈസ് പ്രസിഡന്റ് ഷാമില ഷെക്കീര്‍,പിലാക്കാട്ടയില്‍ ജുമാ മസ്ജിദ് ഖത്തീബ് ഷിഹാബുദ്ദീന്‍,സ്കൂൾ പ്രധാനധ്യാപിക പി.സി.വിലാസിനി എന്നിവര്‍ സംസാരിച്ചു. 


Follow us on :

More in Related News