Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടാലന്റ് സെർച്ച് പരീക്ഷ നടത്തി

13 Jan 2025 22:15 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: കൊണ്ടോട്ടി സബ് ജില്ലാ സാമൂഹ്യശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ കൊട്ടുക്കര പി.പി.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പ്രിൻസിപ്പൽ കെ. മുഹമ്മദ് ജലീൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ പി.അവറാൻകുട്ടി, സാമൂഹ്യശാസ്ത്ര ക്ലബ്‌ സബ്ജില്ലാ സെക്രട്ടറി അബൂഹാമീദ് എൻ. ഇ, സാമൂഹ്യശാസ്ത്ര ക്ലബ് മുൻ ജില്ലാ സെക്രട്ടറി മുഹമ്മദ് കുട്ടി മരതൻകോടൻ, ടി.പി.അബ്ദുസമദ്, കെ.കെ. അബ്ദുല്ലത്തീഫ്,വഹീത കെ.കെ, മുഹമ്മദ് അസ്ലം.സി തുടങ്ങിയവർ സംസാരിച്ചു. ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നാജി ഹസൻ കെ.എം. (വി.പി.കെ.എം. എച്ച് എസ് എസ് പുത്തൂർപള്ളിക്കൽ) രണ്ടാം സ്ഥാനം ഫാത്തിമ റിഫ കെ.കെ. (പി പി എം എച്ച് എസ് എസ് കൊട്ടുക്കര), മൂന്നാം സ്ഥാനം അഫീഫ.കെ(സി എച്ച് എസ് എസ് ഒഴുകൂർ) എന്നിവരും ഹയർസെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനം ആദിൽ ടി പി ( പി പി എം എച്ച് എസ് എസ് കൊട്ടുക്കര),രണ്ടാം സ്ഥാനം റിഫ ഫാത്തിമ കെ. ടി ( ഇ എം ഇ എച്ച് എസ് എസ് കൊണ്ടോട്ടി)എന്നിവരും കരസ്ഥമാക്കി.

Follow us on :