Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉന്നത വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്ക് ആദരവ് നൽകി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്.

17 Jun 2024 11:39 IST

UNNICHEKKU .M

Share News :

മുക്കം: കെടിയത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്നും ഈ വർഷം 

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിന്ന് ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികൾ, എൻ.എം.എം.എസ്, എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ തുടങ്ങി ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി. 

ഭരണ സമിതി നടപ്പാക്കി വരുന്ന ഉന്നതി പഠന പ്രാേത്സാഹന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 

 ഈ വർഷം സർവീസിൽ നിന്ന് വിരമിച്ച 

 അധ്യാപകർ, അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, എം ബി ബി എസ് നേടിയവർ തുടങ്ങിയവരേയും ചടങ്ങിൽ ആദരിച്ചു.വിവിധ മേഖലകളിലെ മുന്നൂറോളം പേർ ആദരവ് ഏറ്റുവാങ്ങി.വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസും ഒരുക്കിയിരുന്നു.

ചുള്ളിക്കാപറമ്പ് ആലുങ്ങൽ പാരമൗണ്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പത്മശ്രീ അലി മണിക് ഫാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, ബ്ലോക്ക് മെമ്പർമാരായ എം.കെ നദീറ, കെ.പി സൂഫിയാൻ, സുഹറ വെള്ളങ്ങോട്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ 

മറിയം കുട്ടി ഹസ്സൻ, ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറത്ത്, മെമ്പർമാരായഎം ടി റിയാസ്, v ഷംലുലത്ത്,രതീഷ് കളക്കുടിക്കുന്നത്, kg സീനത്ത്, മജീദ് റിഹ്‌ല, ഫാത്തിമ നാസർ,സിജി കുറ്റിക്കൊമ്പിൽ,കെ.വി അബ്ദു റഹിമാൻ, എൻ.രവീന്ദ്രകുമാർ, ഷംസുദ്ധീൻ ചെറുവാടി, കെ.ടി ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു. മോട്ടിവേഷൻ ക്ലാസിന് ഷഫീഖ് കത്തറമ്മൽ നേതൃത്വം നൽകി. വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകർ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News