Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാലുവർഷ ബിരുദ പദ്ധതി നടപ്പിലാക്കുന്നതിലെ അധ്യാപക വിരുദ്ധ നടപടികൾ പിൻവലിക്കണം: ജി.സി.ടി.ഒ

30 Jun 2025 18:41 IST

NewsDelivery

Share News :


നാലുവർഷ ബിരുദ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ഗവൺമെന്റ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലറെ കണ്ട് ആവശ്യപ്പെട്ടു.

അവസാന വർഷ വിദ്യാർത്ഥികളുടെതല്ലാത്ത പരീക്ഷകളും മൂല്യനിർണയ ക്യാമ്പുകളും വേനൽ അവധിക്കാലത്ത് നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. പുതിയ നാലു വർഷ ബിരുദ കോഴ്സുകൾക്ക് മൈനർ, എം ഡി സി എന്നിവ തെരഞ്ഞെടുക്കാനുള്ള സോഫ്റ്റ്‌വെയർ സർവകലാശാല ഒരു വർഷമായി ലഭ്യമാക്കാത്തതിനാൽ ആയിരക്കണക്കിന് അപേക്ഷകൾ തരംതിരിക്കുന്ന ഭീമമായ ജോലി അധ്യാപകർ ചെയ്യേണ്ട അവസ്ഥയാണ്. യൂണിവേഴ്സിറ്റി ഓഫീസ് സ്റ്റാഫ് ചെയ്തിരുന്ന ചോദ്യപേപ്പർ പ്രിൻ്റ് ചെയ്ത് വിതരണം ചെയ്യുന്നതു പോലുള്ള പല ജോലികളും കൊളേജുകളിലേക്ക് മാറ്റി നൽകിയിരിക്കുകയാണ്. ഓഡ് സെമസ്റ്ററുകളിൽ പരീക്ഷ പൂർണ്ണമായും കോളേജുകളിലേക്ക് മാറ്റി. എന്നാൽ ഇതിനൊന്നും ആവശ്യമായ സപ്പോർട്ടിംഗ് സ്റ്റാഫിനെ അനുവദിക്കുന്നില്ല നാലു വർഷ ബിരുദ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അധ്യാപക സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംഘടനാ പ്രതിനിധികളുടെ യോഗം അടിയന്തരമായി വിളിച്ചു ചേർക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പഠന ബോർഡുകളുടെ തീരുമാനങ്ങളെ അതിലംഘിച്ച് സ്ഥാപിത താൽപര്യക്കാരുടെ ബുക്കുകൾ സിലബസ്സിൽ തിരുകി കയറ്റുന്ന നടപടികൾ അവസാനിപ്പിച്ച് സർവകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യം നിലനിർത്തുവാനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും ജി.സി.ടി.ഒ ആവശ്യപ്പെട്ടു. വിസിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രൊഫ.. ജാഫർ സാദിഖ്, പ്രൊഫ.. ലിയാഖത്ത് അലി, ഡോ. രമ, പ്രൊഫ.. രാജേഷ്, ഡോ. സുദീപ്, ഡോ. നിധീഷ് ഉണ്ണികൃഷ്ണൻ എന്നിവർ പെങ്കെടുത്തു.

Follow us on :

More in Related News