Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓൾ കേരള ജീത്തോ ഡ്രൈവേഴ്സ് ഹെൽപ്പ് ലൈൻ ഗ്രൂപ്പിന്റെ സ്നേഹാദരവ്:വിദ്യാർത്ഥികളെ അനുമോദിച്ചു

23 May 2024 19:56 IST

MUKUNDAN

Share News :

വടക്കേക്കാട്:കേരളത്തിലെ നമ്പർ വൺ ഗ്രൂപ്പായ ഓൾ കേരള ജീത്തോ ഡ്രൈവേഴ്സ് ഹെൽപ്പ് ലൈൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ലസ്ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഗ്രൂപ്പിലെ മെമ്പർമാരുടെ മക്കളായ വിദ്യാർത്ഥികൾക്ക് മൊമെന്റോയും,ക്യാഷ് അവാർഡ് ദാനവും നൽകി അനുമോദിച്ചു.വടക്കേക്കാട് നായരങ്ങാടി ഇട്ടിച്ചൻ മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന പരിപാടി ഹെൽപ്പ് ലൈൻ ഗ്രൂപ്പ് പ്രസിഡന്റ് അബ്ബാസ് വടക്കേക്കാട് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ഭാഷറാഫി അധ്യക്ഷത വഹിച്ചു.രക്ഷാധികാരി പ്രേജൻ വാടാനപ്പള്ളി,ജോയിന്റ് സെക്രട്ടറി കമറുദ്ദീൻ വരവൂർ,ഖജാൻജി ഉസൈൻ കടലായി,കമ്മിറ്റി അംഗം കുഞ്ഞുമുഹമ്മദ് പെരുമ്പിലാവ് എന്നിവർ സംസാരിച്ചു.       


Follow us on :

More in Related News