Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വ്യാസ വിദ്യാനികേതനിൽ അന്താരാഷ്ട്ര യോഗദിനവും സംഗീതദിനവും

21 Jun 2024 15:15 IST

WILSON MECHERY

Share News :



ചാലക്കുടി: വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ അന്താരാഷ്ട്ര യോഗദിനവും ,സംഗീതദിനവും വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി.ജി. ദിലീപ് അദ്ധ്യക്ഷനായ പരിപാടി സീനിയർ ആർട്ട് ഓഫ് ലിവിങ് ഇൻറ്റർനാഷണൽ ട്രെയ്നർ ശ്രീനിവാസൻ. കെ. യും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും കീബോർഡിസ്റ്റുമായ നിശാന്ത് . എം. ഉം ചേർന്നത് ഉദ്ഘാടനം ചെയ്തു. ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ജി. പത്മനാഭൻ , ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സമിതി അംഗം ടി.എൻ. രാമൻ, ജഗദ്ഗുരു ട്രസ്റ്റ് സെക്രട്ടറി കെ.പി ഹരിദാസ് , മാനേജർ യു. പ്രഭാകരൻ , മാതൃസമിതി പ്രസിഡൻ്റ് സൗമ്യ പ്രതീഷ് എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികളുടെ യോഗപ്രദർശനം നടന്നു. സ്കൂൾ വിദ്യാർത്ഥി കൃഷ്ണദത്ത്. കെ. ടി. ഓടക്കുഴലിലും നിശാന്ത് . എം. കീബോർഡിലും അവതരിപ്പിച്ച  ഫ്യൂഷൻ സംഗീത വിരുന്ന്  പരിപാടിയെ ആകർഷണീയമാക്കി. പരിപാടിയിൽ സൗപർണിക ബാലികാ സദനത്തിലെ എം. എസ്.സി ഫിസിക്സിൽ ഡിസ്റ്റിംങ്ഷൻ ലഭിച്ച പി.എ . നിഖിതയെ അനുമോദിച്ചു. മാസ്റ്റർ പാർവൺ കെ. രാജീവ് സ്വാഗതവും അധിരത്ത്. പി. എസ്.കൃതജ്ഞതയും രേഖപ്പെടുത്തി.


Follow us on :

More in Related News