Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണ്ണിൽ മറഞ്ഞു പോയ സഹോദരങ്ങൾക്ക് പ്രാർത്ഥനകളുമായിഹോളി ചൈൽഡ് വിദ്യാർത്ഥികളും അധ്യാപകരും

06 Aug 2024 18:10 IST

WILSON MECHERY

Share News :


മാള :- ഹോളി ചൈൽഡ് സി. ഇ. എം.എച്ച്. എസിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വയനാട്ടിലെ ഉരുൾ കടപുഴക്കിയെടുത്ത ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥനാ ദിനം ആചരിക്കുകയും വിദ്യാർത്ഥികൾ തങ്ങളുടെ ജന്മദിനാഘോഷങ്ങൾക്ക് വേണ്ടി ചിലവഴിക്കാനിരുന്ന തുക ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി പ്രധാന അധ്യാപിക sr. ഫ്ലോറൻസിനെ ഏൽപ്പിക്കുകയും ചെയ്തു. ഒപ്പം ദുരിത മേഖല സന്ദർശിച്ച് സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മുൻ P.T.A എക്സിക്യൂട്ടീവ് അംഗം സാജൻ കെ. പി.യെ സ്കൂൾ മാനേജർ .സി. ദീപ്തി പൊന്നാട അണിയിച്ചാദരിച്ചു. P.T.A പ്രസിഡന്റ് ബിനു കാളിയാടൻ അനുസ്മരണ പ്രഭാഷണവും പ്രിൻസിപ്പൾ സി. റോസ്‌ലിറ്റ്, കെ. ജി. പ്രിൻസിപ്പൾ സി. പ്രിയ,സീഡ് കോഡിനേറ്ററും മലയാളം അധ്യാപകനുമായ ഡോണൽ ഡിസിൽവ മറ്റ് മലയാള വിഭാഗം അധ്യാപകരായ ജിഷ സൈമൺ, ബിനു ജയിംസ്, നൈസ്മോൾ ,ലിജി ജോർജ്, റോബി ഷൈജൻ, സ്കൂൾ ലീഡർമാരായ സാവിയോൺ.എ. എസ്, ഫെമിൻ.സി. എഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Follow us on :

More in Related News