Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ കിഡ്സ് കളറിങ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു

29 Sep 2024 19:32 IST

- MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ കിഡ്സ് കളറിങ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു.ഒന്ന്,രണ്ട്,മൂന്ന് സ്ഥാനക്കാരായ അംഗൻവാടി വിദ്യാർത്ഥികൾക്ക് സമ്മാനവിതരണവും,അംഗൻവാടി ടീച്ചർമാരെ സമാദരിക്കുന്ന ചടങ്ങും നടന്നു.50 അംഗൻവാടികളിൽ നിന്നും 147 വിദ്യാർത്ഥികൾ പങ്കെടുത്തു.മത്സരാർത്ഥികളിൽ നിന്നും തെരഞ്ഞെടുത്ത കെ.എസ്.അൻവിക പരിപാടി ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ പ്രിയമധു അധ്യക്ഷത വഹിച്ചു.ശ്രീനാരായണ വിദ്യാനികേതൻ എജുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡന്റ് ഷാജി പി.രാജൻ,സെക്രട്ടറി ടി.ശിവദാസ്,എക്സിക്യൂട്ടീവ് മെമ്പർ വി.ജയരാജ്,എംടിഎ മെമ്പർ രേഷ്മ സുധീപ് എന്നിവർ സന്നിഹിതരായി.സ്കൂൾ സെക്രട്ടറി ടി.വി.വിശ്വനാഥൻ,സ്കൂൾ കോഡിനേറ്റർ ധന്യ ജയറാം,പ്രോഗ്രാം കൺവീനർ കെ.ബി.സബിത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Follow us on :

More in Related News