Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2025 11:45 IST
Share News :
മുക്കം: യുവത ഗ്രാമതയുടെ സമഗ്രതയ്ക്ക് വേണ്ടി' എന്ന പ്രമേയത്തിൽ ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളേജ് എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പ് 'സമഗ്ര'യുടെ ഉദ്ഘാടന കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അന്നക്കുട്ടി ഉദ്ഘാടനം ചെയ്തു. സ്ഥലം വാർഡ് മെമ്പർ നാൻസി അധ്യക്ഷത വഹിച്ചു. എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി മുഹ്സിന പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. പഞ്ചാമത്തംഗം സത്യൻ, ബറ്റാലിയൻ, ക്ലബ് സെക്രട്ടി ശരത്ത്, സ്കൂൾ സ്റ്റാഫ് സെക്രട്ടറി അബ്ദു റഊഫ്, പ്രദേശത്തെവ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കുര്യൻ എന്നിവർ സംസാരിച്ചു' പ്രോഗ്രാം ഓഫീസർ ഡോ. പി.സി ഇല്ല്യാസ് പി.സി സ്വാഗതവും അസ്സി. പ്രോഗ്രാം ഓഫീസർ അസ്മ നന്ദിയും പറഞ്ഞു.
ചെമ്പുകടവ് ജി.യു.പി സ്കൂളിൽ നടന്നുവരുന്ന ക്യാമ്പ് ജനുവരി ഒന്നിന് സമാപിക്കും. അൻപതോളം വളണ്ടിയർമാരുടെ നേതൃത്വത്തിൽ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നു വരുന്നത്.
പടം : ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക്ക് കോളേജ് എൻ.എസ എസ സപ്തദിന സഹവാസ ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.