Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലായി ഗണപത് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് സപ്ത ദിന ക്യാമ്പ് 26 മുതൽ

22 Dec 2025 17:19 IST

NewsDelivery

Share News :

കല്ലായി ഗണപത് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് സതപ്ത ദിന ക്യാമ്പ് കല്ലായി ഗവൺമെൻറ് യുപി സ്കൂളിൽ ഡിസംബർ 26ന് തുടങ്ങും. ഇതു സംബന്ധിച്ച സ്വാഗതസംഘം രൂപീകരണ യോഗം വാർഡ് കൗൺസിലർ ബൈജു കാളക്കണ്ടി ഉദ്ഘാടനം ചെയ്തു. താൻ പഠിച്ച വിദ്യാലയത്തിൽ ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ അവസരം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രൻസിപ്പൽ ഷൈനി ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻ്റ് റഷീദ് സി അധ്യക്ഷത വഹിച്ചു. ക്യാമ്പ് വിശദീകരണം കോ എൻഎസ്എസ് കോഡിനേറ്റർ ഷാ ഹുൽ നിർവഹിച്ചു. കല്ലായി യുപി സ്കൂൾ എച്ച് എം രാജീവ്, ജിജിഎച്ച്എസ്എസ് കല്ലായി എച്ച് എം രാജു , കല്ലായി യുപി സ്കൂൾ പിടിഎ പ്രസിഡണ്ട് ജെറിഷ്, എസ് എസ് ജി ചെയർമാൻ അനീഷ് കുമാർ, മദർ പിടിഎ പ്രസിഡൻറ് സാബിറ , കെപി ശിവദാസൻ, സ്റ്റാഫ് സെക്രട്ടറി ഷീന എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് 2025 ജനുവരി ഒന്നിന് സമാപിക്കും.

Follow us on :

More in Related News