Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹയർ സെക്കണ്ടറി 1200 ൽ 1200 നേടിയ അഭിമാനതാരം മിന റഹ് മാന് ആദരവ് നൽകി.

10 May 2024 15:08 IST

UNNICHEKKU .M

Share News :


അഭിമാനതാരത്തിന് ആദരവ് നൽകി.

മുക്കം: ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200 ൽ 1200 മാർക്ക് നേടി അഭിമാനമായ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥിനി മിനറഹാമാനെ ആദരിച്ചു.കൊമേഴ്സ് വിഭാഗത്തിലാണ് മിനറഹ്മാൻ മുഴുവൻ വിഷയങ്ങളിലും മാർക്ക് നേടി വിദ്യാലയത്തിന് അഭിമാന വിജയമായത്. മിനറഹ് മാൻ .എസ്.എസ്.എൽ സി പരീക്ഷയിലും പ്ലസ് വൺ പരീക്ഷയിലും ഫുൾ മാർക്ക് നേടിയത് ത വിജയതിളക്കത്തിന് ശക്തി പകർന്നു. കാരശ്ശേരി വലിയപറമ്പ് സ്വദേശിയും അജ്മാൻ ഇൻറർനാഷണൽ സ്കൂളിലെ ജീവനക്കാനായ ചാത്തപറമ്പ് വീട്ടിലെ സി.പി.മുജീബ് റഹ് മാൻ, സാബിറ ദമ്പതികളുടെ മകളാണ് മിന റഹ്മാൻ. ഇപ്പോൾ സി.എ കോച്ചിംങ്ങിന് പഠിക്കുകയാണ്. അഭിമാനതാരത്തിനും മറ്റു ഉന്നതവിജയം നേടിയ സഹപാഠികൾക്കും സ്ക്കൂൾ മാനേജ്മെൻറിൻ്റെയും, പി.ടി എ യും സ്റ്റാഫിൻ്റെ അഭിനന്ദനങ്ങൾ ഒഴുകുകയാണ്. മിനറഹ് മാന് പ്രിൻസിപ്പാൾ ഇ.റഷീദിൻ്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. 

ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി ഇക്കുറിയും കിഴക്കൻ മലയോര മേഖലയിൽ മിന്നും വിജയം നേടിയത്. സയൻസ് വിഭാഗത്തിൽ 99 ശതമാനo വിജയം. 68 വിദ്യാർത്ഥികൾ മുഴവൻ വിഷയങ്ങളിൽ എ പ്ലസ്സുകൾ നേടി.അതേ സമയം കൊമേഴ്സ് (മാത് സിൽ) 97 ശതമാനവും, കൊമേഴ്സ് (കംമ്പ്യൂട്ടറിൽ ) 92 ശതമാനമാണ് വിജയം. കൊമേഴ്സ് വിഭാഗങ്ങളിൽ 21 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്സ് കരസ്ഥമാക്കി. ഹ്യൂമാനിറ്റിസിൽ 84.38 ശതമാനമാണ് വിജയം. ഏഴ് പേർഫുൾ വിഷയങ്ങളിൽ എ പ്ലസ്സ് കൾ നേടി. 181 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങി ശ്രദ്ധ തേടി.അതേ സമയം പതിനൊന്ന് വിദ്യാർത്ഥികൾ 1200 ൽ 1190 ന് മുകളിൽ മാർക്ക് നേടിയെന്ന വിജയതിളക്കവും മറ്റൊരു സവിശേഷതയാണ്. ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തതോടെ മികച്ച വിജയ പ്രകടനമാണ് നടത്തിയത്.

Follow us on :

More in Related News