Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാങ്കേതിക വിദ്യയും സര്‍ഗാത്മകതയും സമന്വയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി ഡോ. ആര്‍ ബിന്ദു

22 Feb 2025 18:56 IST

ENLIGHT REPORTER KODAKARA

Share News :




കൊടകര: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് സാങ്കേതിക വിദ്യയും സര്‍ഗാത്മകതയും സമന്വയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ഡോ. ആര്‍.ബിന്ദു പറഞ്ഞു. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ. എച്ച് .ആര്‍. ഡി ദേശീയ തലത്തില്‍ ഹൈസ്‌കൂള്‍ തലം മുതല്‍ എന്‍ജിനിയറിങ് വരെയുള്ള വിദ്യാര്‍ഥികളുടെ സാങ്കേതിക കലാപരിപാടികള്‍ ഉള്‍പ്പെടുത്തി സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച തരംഗ് മേള ഉദ്ഘാടനം ചെയ്യുകകയായിരുന്നു അവര്‍. സാങ്കേതികവിദ്യ സര്‍ഗാത്മകതയുമായി കൂട്ടിവായിക്കേണ്ട ഒന്നാണെന്നും സര്‍ഗ്ഗശേഷിയോടെ ഇടപെടാന്‍ കഴിവുള്ളവരാണ് സാങ്കേതിക മേഖലയില്‍ ശോഭിക്കുകയെന്നും മന്ത്രി പറഞ്ഞു.ആളൂര്‍ പ്രസിഡന്‍സി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി. എസ് .പ്രിന്‍സ് അധ്യക്ഷത വഹിച്ചു. സിനിമാതാരം ജെയിസ് ജോസ് മുഖ്യാതിഥിയായിരുന്നു. ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ ഡോ. വി.എ. അരുണ്‍കുമാര്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍. ജോജോ, ് വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ നൈസണ്‍, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ് , കുറുംകുഴല്‍ കലാകാരന്‍ കെ. എ .അന്‍പുനാഥ്, കല്ലേറ്റുംകര ബി. വി. എം. എച്ച് സ്‌കൂള്‍ മാനേജര്‍ വര്‍ഗീസ് പന്തല്ലൂക്കാരന്‍, കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളജ് പ്രിന്‍സിപ്പാള്‍ ആര്‍ .ആശ,  സ്റ്റുഡന്റ് കോ ഓഡിനേറ്റര്‍ ടി. എസ. ഗൗതം 

എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ നൂതന ആശയങ്ങളുടെ ആവിഷ്‌കാരം കെ.കരുണാകരന്‍ മോഡല്‍ പോളിടെക്‌നിക് കോളജില്‍ തരംഗ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കെ. ടെക്‌നിക്കല്‍ ക്വിസ് മത്സരങ്ങള്‍, ഡിബേറ്റ്, ടൈപ്പ് റേസിങ്, റോബോ റേസ്, ഹാക്കിങ് റിയല്‍ വേള്‍ഡ് സെനാരിയോ ഇന്‍ റിയല്‍ ടൈം, സെര്‍വിക്കല്‍ കാന്‍സര്‍ സ്‌ക്രീനിങ്് ആന്‍ഡ് തെറാപ്പി എന്നീ വിഷയങ്ങളില്‍ വര്‍ക്ക് ഷോപ്പുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് ആന്‍ഡ് ഫ്യുച്ചര്‍ എന്ന വിഷയത്തില്‍ സെമിനാര്‍ എന്നിവയും മേളയില്‍ നടന്നു. ഞായറാഴ്ച രാവിലെ 10 മുതല്‍ സര്‍ക്യൂട്ട് ഫ്യൂഷന്‍, ഡിസൈന്‍ ഡൈവ് (വെബ് പേജ് ഡിസൈനിങ്), കോഡ് സ്പ്രിന്റ് (കമ്പ്യൂട്ടര്‍ കോഡിങ്ങിലുള്ള മികവ് വിലയിരുത്തല്‍), സൈബര്‍ സെക്യൂരിറ്റി എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. സമാപനസമ്മേളനം മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ഉണ്ടാകും.


Follow us on :

More in Related News