Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2025 18:51 IST
Share News :
കോഴിക്കോട്: സ്പീക്ക് ഫോര്‍ ടുമാറോ എന്ന ശീര്‍ഷകത്തില്‍ ഫേസ് എക്‌സ് ടോക്‌ഷോ ഈ മാസം 23, 24 തീയതികളില്‍ കോഴിക്കോട്ട് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുസ്ഥിര വികസനം, പബ്ലിക് പോളിസി, ലീഡര്‍ഷിപ്പ്, ടെക്‌നോളജി സാധ്യതകള്‍, ആഗോള സാമൂഹിക ശാക്തീകരണം, സമാധാനം തുടങ്ങിയ വിഷയങ്ങളിലൂന്നി വിദ്യാര്‍ഥികളിലെ നേതൃ പാടവവും പബ്ലിക് സ്പീക്കിംഗും പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. 8, 9, 10, +1, +2 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഷോ യുടെ സംസ്ഥാന തല മത്സരമാണ് കോഴിക്കോട്് ട്രേഡ് സെന്ററില്‍ നടക്കുന്നത്് .
സത്യപ്രതിജ്ഞയ്ക്കു മണിക്കുറുകൾ മാത്രം; കോട്ടയത്ത് നിയുക്ത പഞ്ചായത്തംഗം അന്തരിച്ചു
ടോക്‌ഷോയില്‍ വിജയികളാവന്ന 20 പേര്‍ക്ക് പതിനൊന്നായിരം രൂപ വീതം പ്രൈസ് മണി നല്‍കും. ഗുജറാത്തില്‍ നടക്കുന്ന ദേശീയ തല മത്സരത്തില്‍ അത്രയും പേര്‍ക്ക് 22000 രൂപ വീതവും ദുബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര ടോക്‌ഷോയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം ഒരു ലക്ഷം, എഴുപത്തഞ്ചായിരം, അമ്പതിനായിരം രൂപ വീതവുമാണ് നല്‍കുക.
വെസ്റ്റ് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദ് ബോസ് ഐ എ എസ് 23 ന് രാവിലെ 11 മണിക്ക് പരിപാടി ഉദ്ഘാടനം ചെയ്യും. കേരള ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എ ഷാജഹാന്‍ ഐ.എ.എസ് മുഖ്യാതിഥിയാവും.
ഫേസ് അക്കാഡമിക് കൗണ്‍സില്‍ ചെയര്‍മാന്‍ എം.പി ജോസഫ് ഐ.എ.എസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. എം എല്‍ എമാരായ അഡ്വ. പി.ടി.എ റഹീം, ലിന്റോ ജോസഫ് , കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. പി രവീന്ദ്രന്‍ സംസാരിക്കും.
24 ന് നടക്കുന്ന സമാപന അവാര്‍ഡ് ദാന ചടങ്ങ് സപീക്കര്‍ എ. എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രപതിയുടെ മുന്‍ പ്രസ് സെക്രട്ടറി പ്രൊഫ. വേണു രാജമണി ഐ.എഫ്.എസ് മുഖ്യാത്ഥിതിയാകും. എം പിമാരായ എം. കെ രാഘവന്‍, ഇ. ടി മുഹമ്മദ് ബഷീര്‍ എം എല്‍ എമാരായ അഹമ്മദ് ദേവര്‍കോവില്‍ , തോട്ടത്തില്‍ രവീന്ദ്രന്‍ , സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. കെ. കെ ഗീതാ കുമാരി, ഡോ. വര്‍ഗീസ് ചക്കാലക്കല്‍, ശാഹീന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ഖദീര്‍ ഹൈദരബാദ്, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മര്‍ക്കസ് നോളജ് സിറ്റി സി.ഇ.ഓ ഡോ. അബ്ദുസ്സലാം, ഡോ. പി.സി അന്‍വര്‍, ഡോ. സി.എം നജീബ് സംസാരിക്കും. ഫേസ് എക്‌സ് ചെയര്‍മാന്‍ കാരാടന്‍ സുലൈമാന്‍ സമാപന ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഡോ. എ.ബി മൊയ്തീന്‍കുട്ടി, പ്രൊഫ. ഇമ്പിച്ചിക്കോയ, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
വിദ്യാര്‍ത്ഥികളുടെ സമഗ്രമായ നേതൃവികസനവും ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസാവസരങ്ങളും ലക്ഷ്യമിട്ട് ഫേസ് ഫൗണ്ടേഷന് കീഴില്‍ 2019 മുതല്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഫേസ് വേള്‍ഡ് ലീഡര്‍ഷിപ് സ്‌കൂള്‍. പഠനത്തോടൊപ്പം ലീഡര്‍ഷിപ്പ്, പബ്ലിക് സ്പീക്കിംഗ്, സാമൂഹിക ഉത്തരവാദിത്വം, അന്താരാഷ്ട്ര അവസരങ്ങള്‍ എന്നിവ സംയോജിപ്പിച്ച് വരുംകാല സമൂഹത്തെ നയിക്കാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുക എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന ദൗത്യം.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫേസ് ഐ.എ.എസ് അക്കാദമി ഇന്ത്യയിലെ സിവില്‍ സര്‍വീസ് പരിശീലന രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ ഇതിനകം കൈവരിച്ചിട്ടുണ്ട്. മുന്‍ കേരള ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍. പി. കമാല്‍കുട്ടി ഐ.എ.എസിന്റെയും മുന്‍ യു.എന്‍ ഇന്ത്യന്‍ സിവില്‍ സര്‍വന്റുമായ എം. പി. ജോസഫ് ഐ.എ.എസിന്റെയും നേതൃത്വത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്.
ഫേസ് എക്‌സ് ടോക്‌ഷോയുടെ ദേശീയതല മത്സരം 2026 ജനുവരിയിലും അന്താരാഷ്ട്ര ഷോ ഏപ്രിലിലും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഫേസ് എക്‌സ് ടോക്ക് ഷോ ചെയര്‍മാന്‍ സുലൈമാന്‍ കാരാടന്‍, ജന. കണ്‍വീനര്‍ ഡോ. എ. ബി മൊയ്തീന്‍ കുട്ടി, ഫേസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സയ്യിദ് സൈന്‍ ബാഫാഖി തങ്ങള്‍, ജന. സെക്രട്ടറി ഇ യാക്കൂബ് ഫൈസി, സെക്രട്ടറി വേലായുധന്‍ മുറ്റോളിയില്‍, ഫേസ് എക്‌സ് ടോക്ക് ഷോ വൈസ് ചെയര്‍മാന്‍മാരായ പി സക്കീര്‍ ലേക്ക്‌ഷോര്‍, സി എ ആരിഫ്, ജോ. കണ്‍വീനര്‍ ടി കെ അബ്ദുല്‍ ഗഫൂര്‍ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.