Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2025 18:53 IST
Share News :
ചാവക്കാട്:തിരുവനന്തപുരത്ത് വെച്ച് നടന്ന 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മണത്തല ഗവൺമെൻ്റ് ഹൈസ്കൂളിലെ തമന്ന മുഹമ്മദ് അമീൻ അറബിക് ക്വിസ്-ൽ എഗ്രേഡ് കരസ്ഥമാക്കി.അക്കാദമിക രംഗത്ത് ജില്ലാ സംസ്ഥാന തല മത്സരങ്ങളിൽ നിരവധിയിനങ്ങളിൽ കഴിവ് തെളിയിച്ച,മുഹമ്മദ് അമീൻ സാജിത ദമ്പതികളുടെ മകളായ ഈ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി പഠനത്തിലും മികച്ച നിലവാരം പുലർത്തുന്നു.സിവിൽ സർവീസ് നേടുക എന്ന മോഹവും ഈ കൊച്ചുമിടുക്കിക്കുണ്ട്.തീരദേശത്തെ വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു ഗവൺമെൻ്റ് സ്കൂളായ ചാവക്കാട് മണത്തല ഹൈസ്കൂൾ വിവിധ മത്സരങ്ങളിലായി നാലാം തവണയാണ് സംസ്ഥാന തലത്തിൽ എഗ്രേഡ് നേടി മിന്നും വിജയം കരസ്ഥമാക്കിയിട്ടുള്ളത്.
Follow us on :
Tags:
More in Related News
Please select your location.