Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എം.സി.ടി. സെന്റർ ഫോർ ഡിജിറ്റൽ ഡെന്റിസ്ട്രി ഉദ്ഘാടനം ചെയ്തു

03 Mar 2025 23:28 IST

Fardis AV

Share News :


മുക്കം: ദന്തചികിത്സയും വിദ്യാഭ്യാസവും മികച്ച സാങ്കേതിക വിദ്യകളുമായി സമന്വയിപ്പിച്ച്, മിതമായ നിരക്കിൽ അത്യാധുനിക സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നിർമിച്ച കെ.എം.സി.ടി. സെന്റർ ഫോർ ഡിജിറ്റൽ ഡെന്റിസ്ട്രിയുടെ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥി, ഗുരു ഗോബിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും പത്മശ്രീ പുരസ്കാരജേതാവുമായ ഡോ. മഹേഷ് വർമ്മ കെ.എം.സി.ടി. ഡെന്റൽ കോളേജിൽ വെച്ചു നടന്ന ചടങ്ങിൽ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചു.


ദന്ത പരിചരണത്തിൽ കൃത്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനൊപ്പം, കുറഞ്ഞ ചിലവിൽ ഉയർന്ന നിലവാരമുള്ള ദന്തചികിത്സാ സേവനങ്ങൾ നൽകാനും, വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഡെന്റിസ്ട്രിയിലെ നൂതന സാങ്കേതികവിദ്യകളിലെ സാധ്യതകൾ കൈക്കൊള്ളാനും സഹായകരമാകുന്ന ഇത്തരമൊരു സെന്റർ നിർമിക്കാൻ മുൻകൈ എടുത്ത കെ.എം.സി.ടി. ഗ്രൂപ്പിനെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.


കേരള ആരോഗ്യ സർവകലാശാല കൺട്രോളർ ഓഫ് എക്സാമിനേഷൻസ്‌ ഡോ. എസ്. അനിൽ കുമാർ വിശ്ഷ്ടാതിഥിയായി. ഇന്ത്യൻ പ്രോസ്തോഡോണ്ടിക് സൊസൈറ്റി കേരള ബ്രാഞ്ച് പ്രസിഡന്റ്‌, ഡോ. രൂപേഷ് പി.എൽ. ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.


വിദ്യാഭ്യാസത്തിലും രോഗപരിചരണത്തിലും ഉയർന്ന നിലവാരം പുലർത്തുന്ന 2006 ൽ സ്ഥാപിതമായ കെ.എം.സി.ടി. ഡെന്റൽ കോളേജ് ഇന്ന് ഇന്ത്യയിലെ പ്രമുഖ ഡെന്റൽ കോളേജുകളിലൊന്നാണ്. വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, ദന്ത ഡോക്ടർമാർ എന്നിവർക്ക് സർട്ടിഫിക്കറ്റ് കോഴ്സുകൾ വഴി പരിശീലനവും സെന്ററിൽ ലഭ്യമാക്കും. 


കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. നവാസ് കെ.എം., ഡെന്റൽ കോളേജ് പ്രിൻസിപ്പാൾ ഡോ. മനോജ് കുമാർ കെ.പി., ഡോ. ഷീജിത്ത് എം., ഡോ. രഞ്ജിത് എം., ഡോ. സ്വപ്ന സി. എന്നിവർ പ്രസംഗിച്ചു.


കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. ആയിഷ നസ്റീൻ, മഹ്സ യൂണിവേഴ്സിറ്റി പിരിയോഡോന്റിക്സ് മേധാവി ഡോ. ബെറ്റ്സി തോമസ്, കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്‌ അസിസ്റ്റന്റ് ഡയറക്ടർ സാഹിൽ മൊയ്തു, കോളേജ് അഡ്മിനിസ്ട്രേറ്റർ സുജാത ശർമ, മഹ്സ യൂണിവേഴ്സിറ്റിയുമായി കെ.എം.സി.ടി. ഡെന്റൽ കോളേജ് ധാരണാപത്രം ഒപ്പു വെച്ചതിന്റെ ഭാഗമായി എത്തിച്ചേർന്ന അധ്യാപകരും വിദ്യാർത്ഥികളും, കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ വിവിധ പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News