Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിനായി വ്യാസയിലെ ശ്രീലക്കുട്ടിയും

02 Aug 2024 20:19 IST

- WILSON MECHERY

Share News :


ചാലക്കുടി: വയനാട്ടിലെ ദു:ഖ ദുരിതങ്ങൾ കണ്ട് സങ്കടത്തോടെ, തന്റെ കൊച്ചു നാണയശേഖരവുമായിയാണ് വ്യാസവിദ്യാനികേതൻ സ്കൂളിലെ 5-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ശ്രീലക്കുട്ടി സ്കൂളിൽ വന്നത്. 

സ്കൂളിന്റെ നേതൃത്വത്തിൽ വയനാട്ടിലേക്ക് ഉൽപ്പന്ന ശേഖരണം നടക്കുന്നത് അറിഞ്ഞിട്ടാണ് ശ്രീല അമ്മയോടൊപ്പം എത്തിയത്. സ്കൂൾ പ്രിൻസിപ്പാൾ പി.ജി. ദിലീപ്, മാനേജർ യു.പ്രഭാകരൻ എന്നിവർചേർന്ന് ശ്രീലക്കുട്ടിയുടെ കൊച്ചുസമർപ്പണമായ 4583/ രൂപ ഏറ്റുവാങ്ങി. നല്ലകാര്യങ്ങൾ എന്തെങ്കിലും ചെയ്യാനായിരുന്നു താൻ നാണയങ്ങൾ കുടുക്കയിൽ കരുതി വയ്ക്കുന്നത് എന്നാണ് ശ്രീല പറഞ്ഞത്. ചാലക്കുടി കൂടപ്പുഴ ത്രിവിക്രമൻ നമ്പൂതിരിയുടേയും സിന്ധുവിന്റേയും മകളാണ് ശ്രീല .

Follow us on :

More in Related News