Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ പൊതുയോഗവും സഞ്ജയ് അനുസ്മരണ യോഗവും ഓണാഘോഷവും,വയനാട് ഭവന നിർമ്മാണ ഫണ്ട്‌ കൈമാറ്റവും ഓണക്കിറ്റ് വിതരണവും നടന്നു

13 Sep 2024 19:30 IST

MUKUNDAN

Share News :

ചാവക്കാട്:കേരള സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ പൊതുയോഗവും സഞ്ജയ് അനുസ്മരണ യോഗവും ഓണാഘോഷവും,വയനാട് ഭവന നിർമ്മാണ ഫണ്ട്‌ കൈമാറ്റവും ഓണക്കിറ്റ് വിതരണവും നടന്നു.ചാവക്കാട് എംആർആർഎം എച്ച് എസിൽ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് എൻ.വി.മധു ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.പ്രശാന്ത് അധ്യക്ഷത വഹിച്ചു.മുൻ ജില്ലാ പ്രസിഡന്റ്‌ പി.എസ്.സഞ്ജയ്‌ അനുസ്മരണം ജില്ലാ ട്രഷറർ കെ.ആർ.മണികണ്ഠൻ നിർവഹിച്ചു.വയനാട് ഭവന നിർമ്മാണ ഫണ്ടിലേക്ക് ചാവക്കാട് ജില്ലാ കമ്മിറ്റിയുടെ വിഹിതമായ ഒരു ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് പി.പ്രശാന്ത് സംസ്ഥാന പ്രസിഡന്റ് എൻ.വി.മധുവിന് കൈമാറി.നിയമന അംഗീകാരവും ശമ്പളവും ലഭിക്കാത്ത അനധ്യാപകർക്ക് ഓണ കിറ്റുകൾ വിതരണം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ എം.ഡി.ഷീബ മുഖ്യാതിഥിയായി.ജില്ലാ സെക്രട്ടറി സി.സി.പെറ്റര്‍,ജോയിന്റ് സെക്രട്ടറി പോൾ ജോബ്,എൻ.എക്സ്.ജോബിൻ,അബ്ദുൽ ജലീൽ തങ്ങൾ,അജിത് പ്രസാദ്,പി.എ.വിൻസന്റ് തുടങ്ങിയവർ സംസാരിച്ചു.


Follow us on :

More in Related News