Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിജയികളായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനുള്ള അവസരമുണ്ടാക്കണം. -വിസ്ഡം സ്റ്റുഡൻസ് .

25 May 2024 20:02 IST

UNNICHEKKU .M

Share News :

മുക്കം : വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർ പഠനത്തിനുള്ള അവസരം സർക്കാർ ഉറപ്പാക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവൂർ അൽ ഹിക്മ സെന്ററിൽ വെച്ച് നടന്ന ‘സമ്മർറൈസ് മോറൽ സ്കൂൾ’ സംഗമം ആവശ്യപ്പെട്ടു. ഹയർ സെക്കൻഡറി പ്രവേശനം സംബന്ധിച്ച പ്രതിസന്ധികൾക്ക് സർക്കാർ ശാശ്വത പരിഹാരം കാണണം. കഴിഞ്ഞ വർഷങ്ങളിലേത് പോലെ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ താത്കാലിക പരിഹാരങ്ങൾ തേടുന്ന രീതി വെടിഞ്ഞു സീറ്റ് പ്രതിസന്ധിക്ക് വിവിധ കമ്മീഷനുകൾ ശുപാർശ ചെയ്ത ശാശ്വത പരിഹാരങ്ങൾ നടപ്പിൽ വരുത്തണം. വർഷം തോറും വർദ്ധിക്കുന്ന കുട്ടികളുടെ എണ്ണം കൂടെ കണക്കിലെടുത്തുള്ള തയ്യാറെടുപ്പുകൾ വേണം. മലബാർ ഉൾപ്പെടെയുള്ള അവശ്യ മേഖലകൾക്ക് പ്രത്യേക ശ്രദ്ധയും പരിഗണനയും നൽകി ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.വിസ്‌ഡം സ്റ്റുഡൻസ് വൈസ് പ്രസിഡന്റ് സഫ്‌വാൻ ബറാമി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ബർജീസ് ഫവാസ് അധ്യക്ഷത വഹിച്ചു. 

രാവിലെ 9 മണിക്ക് മുതൽ ആരംഭിച്ച ക്യാമ്പിൽ അജ്മൽ ഫൗസാൻ, ഷാബിൻ മദനി പാലത്ത്, അബ്ദുറഹ്മാൻ ചുങ്കത്തറ,ജമാൽ ചെറുവാടി, നജീബ് സലഫി,ഡോ. മുബീൻ, ജസീൽ മദനി, നിസാർ സ്വലാഹി,അജുവദ്.ബി വിഷയാവതരണങ്ങൾ നടത്തി.മുർഷിദ് ടി. പി, സുഹാദ് അബ്ദുൽ അസീസ്, ഫർഹാൻ സി. പി, മുഹമ്മദ് റാഷിദ്‌ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.എസ്.എസ്.എൽ.സി, പ്ലസ് ടു പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു.

Follow us on :

More in Related News