Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2025 20:35 IST
Share News :
മേപ്പയ്യൂർ:നിൽക്കുന്നിടത്ത് നിൽക്കാൻ ഓടേണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നത് എന്നും ജീവിതത്തിൽ ആവേശത്തിനപ്പുറം ലക്ഷ്യം കൈവരിക്കാനുള്ള അഭിനിവേശം കൂടി ഉണ്ടാകണമെന്നും ഷാഫി പറമ്പിൽ എം.പികേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിൽ രണ്ടുദിവസങ്ങളിലായി വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികൾക്കായി മേപ്പയൂർ ഗവ: മൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന മിനി ദിശ കരിയർ എക്സ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള വിവിധ സാധ്യതകളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന 40ലധികം സ്ഥാപനങ്ങളുടെ സ്റ്റാളുകളുടെ പ്രദർശനം, കരിയർ കൗൺസിലിങ്, കെ ഡാറ്റ് അഭിരുചി പരിശോധന, ഫിലിം ഫെസ്റ്റിവൽ വിവിധ കോഴ്സുകളെ കുറിച്ചുള്ള സെമിനാറുകൾ പുസ്തക പ്രദർശനം തുടങ്ങിയവ മിനി ദിശയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്.
സ്വാഗതസംഘം ചെയർമാൻ വി.പി. ബിജു അധ്യക്ഷത വഹിച്ചു. കോവിഡ് മഹാമാരിക്കാലത്ത് സ്കൂൾ വിദ്യാരംഗവും കോലായ കലാസാഹിത്യ വേദിയും ചേർന്ന് പ്രസിദ്ധീകരിച്ച ഗാന്ധി എന്ന പാഠശാല എന്ന പുസ്തകം ഷാഫി പറമ്പിൽ എം.പിക്ക് കൈമാറി. കോഴിക്കോട് റീജണൽ ഡയറക്ടർ ആർ.രാജേഷ് കുമാർ പുസ്തകോത്സവം ഉദ്ഘാടനം നിർവഹിച്ചു.
ജനറൽ കൺവീനർ എം. സക്കീർ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, സിജി ആൻഡ് എ സി സ്റ്റേറ്റ് കോഡിനേറ്റർ ഡോ. സി.എം.അസിം , ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം. ബാബു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, മേപ്പയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി.പ്രശാന്ത്, സിജി ആൻഡ് എസി ജില്ലാ കോഡിനേറ്റർ ഡോ. പി. കെ.ഷാജി വിദ്യാഭ്യാസ ജില്ലാ കോഡിനേറ്റർ അൻവർ അടുക്കത്ത് പി.ടി.എ വൈസ് പ്രസിഡന്റ് ഷബീർ ജന്നത്ത്, ചെയർമാൻ വി.മുജീബ് ഹെഡ്മാസ്റ്റർ കെ എം.മുഹമ്മദ് , ഹെഡ്മിസ്ട്രസ് എം.പ്രീതി ,വി എച്ച് എസ് സി പ്രിൻസിപ്പൽ ടി.കെ.പ്രമോദ് കുമാർ ,കൺവീനർ കെ.കെ. സുനിൽകുമാർ, സെമിനാർ കൺവീനർ എ. സുഭാഷ് കുമാർ എന്നിവർ സംസാരിച്ചു.
സംരംഭകത്വം, വിദേശ വിദ്യാഭ്യാസം എന്ന വിഷയങ്ങളിൽ നടന്ന സെമിനാറുകളിൽ ടി.കെ. കിഷോർ കുമാർ, എം ടി. ഫരീദ, അതതുല്യ മുരളി എന്നിവർ വിഷയമവതരിപ്പിച്ചു. ഇ.കെ.ഗോപി, എ.പി. രമ്യ, കെ.സിജ,പി.കെ. പ്രിയേഷ് കുമാർ, ലിജി അമ്പാളി, കെ.സനിത എന്നിവർസംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.