Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.എസ്.എൽ.സി. കൊടിയത്തൂർ പി.ടി.എം ലെ 9 ഇരട്ടകൾ എപ്ലസ്സുകൾ നേടി.

08 May 2024 22:48 IST

UNNICHEKKU .M

Share News :




മുക്കം: എസ്.എസ്.എൽ സി പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ കൊടിയത്തൂർ പി.ടി.എം സ്ക്കൂളിലെ 13 ഇരട്ടകളിൽ 9 ഇരട്ടകൾ എ പ്ലസ്സുകൾ നേടി വിദ്യാലയത്തിന് അഭിമാനമായി..ഫഹദ് ബഷീർ, റീഹ ഫാത്തിമ, ഹാനി റഹ്മാൻ ' ഹാദി റഹ്മാൻ, ഷിഫ് ന, ഫാത്തിമ സിയ, കൃപാനന്ദ്, അമൽ എന്നിവരാണ് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്സുകൾകരസ്ഥമാക്കിയത്.പരീക്ഷയെഴുതി മറ്റു ഇരട്ടകൾ ഇപ്രകാരമാണ്.ഓമശ്ശേരി സ്വദേശികളായ എ.പി ബഷീർ, ബുഷ്റ ദമ്പതികളുടെ മക്കളായ ഫഹദ് ബഷീർ, റീഹ ഫാത്തിമ, കൊടിയത്തൂർ സ്വദേശികളായ പി.എ ആരിഫ് അഹമദ് സുഹൈന ദമ്പതികളുടെ മക്കളായ ഹാനി റഹ്മാൻ, ഹാദി റഹ്മാൻ, വാലില്ലാ പുഴ സ്വദേശികളായ അബ്ദുൽ ജബ്ബാർ നജ്മുന്നീസ ദമ്പതികളുടെ മക്കളായ മുഹമ്മദ് അജ്ഹദ്, മുഹമ്മദ് അജ് വദ്

കൊടിയത്തൂർ സ്വദേശികളായ രവീന്ദ്രൻ സ്മിത ദമ്പതികളുടെ മക്കളായ അമൽ ,അർച്ചന അബൂബക്കർ സുഹറ ദമ്പതികളുടെ മക്കളായ അഫ്ന, ഷിഫ്ന ഓമശ്ശേരി സ്വദേശികളായ അബ്ദുറഹിമാൻ സീന ഭായ് ദമ്പതികളുടെ മക്കളായ അബിയ ഫാത്തിമ അഫിയ ഫാത്തിമ എരഞ്ഞിമാവ് സ്വദേശികളായ അബ്ദുൽ ഗഫൂർ ബേബി ഷഹ്ന ദമ്പതികളുടെ മക്കളായ വി.ഫാസിയ, വി മുഹമ്മദ് ഫാസിൽ കാരശ്ശേരി സ്വദേശികളായ മഞ്ചറജമാൽ ജസീന ദമ്പതികളുടെ മക്കളായ ഹയ ഫാത്തിമ, ഹന ഫാത്തിമ, മുക്കം സ്വദേശികളായ അൻവർ ഗദ്ദാഫി ഷഫീന ദമ്പതികളുടെ മക്കളായ ഫാത്തിമ ലിയ, ഫാത്തിമ സിയ.പന്നിക്കോട് സ്വദേശികളായ സുരേന്ദ്രബാബു, ഷീജ ദമ്പതികളുടെ മക്കളായ കൃഷ്ണേന്ദു, കൃപാനന്ദ് എരഞ്ഞിമാവ് സ്വദേശികളായ പി.പി മൻസൂറലി ലൈലാബി ദമ്പതികളുടെ മക്കളായ സൻഹ, മിൻഹ, മാവൂർ സ്വദേശികളായ അബ്ദുറഹിമാൻ സാബിറ ദമ്പതികളുടെ മക്കളായ ഫാത്തിമ റിയ ആയിശ ദിയ ഗോതമ്പറോഡ് സ്വദേശികളായ ഷമീർ റഫ്നീന ദമ്പതികളുടെ മക്കളായ എ.എസ് റിഹാൻ, റിഷാൻ എന്നിവരാണ് ഇരട്ട സഹോദരങ്ങൾനേരത്തെ ദേശീയ സെറിബ്രൽ പാഴ്സി ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യൻമാരായ കേരള ടീമംഗമായ അജ്ഹദും ഈ ഇരട്ട കൂട്ടത്തിലുണ്ട്.

ചിത്രം: എ പ്ലസ്സ് നേടിയവർ

Follow us on :

More in Related News