Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സെൻറ് ജെയിംസ് മെഡിക്കൽ അക്കാദമിയിൽ വിദ്യാർത്ഥികളുടെ ബിരുദധാന ചടങ്ങ് സംഘടിപ്പിച്ചു.

06 Sep 2024 15:32 IST

WILSON MECHERY

Share News :

ചാലക്കുടി: ഇരിഞ്ഞാലക്കുട രൂപതയുടെ കീഴിലുള്ള ചാലക്കുടി സെൻറ് ജെയിംസ് അക്കാദമിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.

 കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച ചടങ്ങിൽ ഫാ.ജോസ് മാളിയേക്കൽ (പ്രസിഡണ്ട് സെൻ്റ് ജെയിംസ് ഹോസ്പിറ്റൽ ട്രസ്റ്റ്) അധ്യക്ഷത വഹിച്ചു. മാർ. പോളി കണ്ണൂക്കാടൻ ( മെത്രാൻ, ഇരിഞ്ഞാലക്കുട രൂപത, രക്ഷാധികാരി, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ട്രസ്റ്റ്) ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡോ. പി . ജയശേഖർ (പ്രസിഡന്റ്‌, ഇന്ത്യൻ ഫാർമ്യൂട്ടിക്കൽ അസോസിയേഷൻ, കേരള സ്റ്റേറ്റ് ബ്രാഞ്ച്) ഡോ. സിസ്റ്റർ. പ്രഭാ ഗ്രേസ് (പ്രിൻസിപ്പാൾ, കാർമൽ കോളേജ് ഓഫ് നഴ്സിംഗ്, ചുണങ്ങംവേലി) എന്നിവർ വിശിഷ്ടാതിഥികളായി. പ്രൊഫ. കെ കൃഷ്ണകുമാർ (പ്രിൻസിപ്പൽ, സെൻറ് ജെയിംസ് കോളേജ് ഓഫ് ഫാർമസിയൂട്ടിക്കൽ സയൻസ്) മെഡിക്കൽ അക്കാദമിയുടെ പ്രവർത്തന മികവുകളുടെ സംക്ഷിപ്ത രൂപം അവതരിപ്പിക്കുകയും ഫാർമസി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഡോ. സിസ്റ്റർ. ജിജിമോൾ മാത്യു( പ്രിൻസിപ്പൽ, സെൻ്റ് ജെയിംസ് കോളേജ് ഓഫ് നഴ്സിംഗ്).നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സെന്റ്. ജെയിംസ് ഹോസ്പിറ്റൽ ആൻഡ് അക്കാദമി ഡയറക്ടർ ഡോ. ഫാ. ആൻ്റുആലപ്പാടൻ, അസോ. ഡയറക്ടർ ഫാ. മനോജ് മേക്കടത്ത് എന്നിവർ ഉന്നത വിജയം കൈവരിച്ചവർക്ക് അവാർഡുകൾ സമ്മാനിക്കുകയും ചെയ്തു. ഡോ. സിസ്റ്റർ ജിജിമോൾ മാത്യു സ്വാഗതം അർപ്പിച്ച വേദിയിൽ ,ഡോ.പ്രശാന്ത്.ബി (പ്രൊഫസർ, കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് )നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനത്തോട് കൂടെ ബിരുദധാന ചടങ്ങുകൾ സമാപിച്ചു.

Follow us on :

More in Related News