Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റാങ്കുകളുടെ തിളക്കവുമായി പാമ്പനാർ എസ്.എൻ കോളേജ്

22 May 2024 17:22 IST

PEERMADE NEWS

Share News :




 പീരുമേട്: എം.ജി ബിരുദ പരീക്ഷയിൽ പാമ്പനാർ ശ്രീനാരായണ ട്രസ്റ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് റാങ്കുകൾ നേടി മികവ് തെളിയിച്ചു. ബി.കോം മോഡൽ- III പരീക്ഷയിൽ രണ്ടാം റാങ്ക് ജോസഫ് പോസി, മൂന്നാം റാങ്ക് ജേതാവായി പി. കാവ്യാമോൾ , ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ മോഡൽIIഅഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വിഭാഗത്തിൽ എട്ടാം റാങ്ക് ജേതാവായി സ്നേഹ സുരേഷും കോളേജിന്റെ അഭിമാനമായി .

ജോസഫ് പോസി, പാമ്പനാർ കല്ലാർ കവലയിൽ വെമ്പലശ്ശേരിയിൽ പോസിയുടെയും  റോസ്ലിയുടെയും മകനാണ്.  

കാവ്യാ മോൾ വണ്ടിപ്പെരിയാർ പശുമല ആറ്റോരം പരുന്തുംപാറയിൽ പ്രേംജി ശ്രീജ പ്രേംജി ദമ്പതികളുടെ

 മകളാണ്. 

സ്നേഹ സുരേഷ് കരുനാഗപ്പള്ളി കണ്ണിമേൽ സുരേഷിന്റെയും രേഖ സുരേഷിന്റെയും മകളാണ്. 



Follow us on :

Tags:

More in Related News