Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Feb 2025 00:15 IST
Share News :
കോഴിക്കോട്.:
ലോക മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷൻ നൽകിവരുന്ന മലയാന്മ 2025 മാതൃഭാഷ പുരസ്കാരങ്ങളുടെ ഭാഗമായി ഭാഷാ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന മികച്ച ഭാഷാ പ്രതിഭാ പുരസ്കാരത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് സംവിധായകനും ഫോക്ലോർ ഗവേഷകനുമായ ജിംസിത്ത് അമ്പലപ്പാട് അർഹനായി. കേരള സംസ്കാരത്തിൻ്റെ ഭാഗമായ പൈതൃക കലകളെ കുറിച്ചുള്ള നാട്യകല എന്ന ഇദ്ദേഹത്തിൻറെ ഫോക്ലോർ സിനിമയാണ് പുരസ്കാരത്തിനായി ജൂറി പരിഗണിച്ചത്. പ്രശസ്ത കവിയും ഐ .എം .ജി ഡയറക്ടറു മായ കെ. ജയകുമാർ, നിരൂപകനും ഗ്രന്ഥകാരനുമായ ഡോ. പി .കെ .രാജശേഖരൻ, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്.
സാംസ്കാരിക കാര്യ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി ശ്രീ .സജി ചെറിയാനാണ് മലയാളം മിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കൊൽക്കത്തയിലെ മലയാളികളുടെ കലാസാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ ജിംസിത്ത് അമ്പലപ്പാടിന് കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം, കേരള മാപ്പിളകലാ അക്കാദമി അവാർഡ് (2022), മണിമുഴക്കം കലാഭവൻ മണി പുരസ്കാരം (2023), യുവ സംവിധായകനുള്ള അംബേദ്കർ നാഷണൽ അവാർഡ് (2024), തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ചേളന്നൂർ അമ്പലപ്പാട് സ്വദേശി വിശ്വനാഥൻ നായരുടെയും പ്രേമവല്ലിയുടെയും മകനാണ്. ഭാര്യ അഞ്ജലി എ എസ്.
ഫെബ്രുവരി 21ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ലോക മാതൃഭാഷ ദിനാഘോഷത്തിന്റെ ഭാഗമായി മലയാളം മിഷൻ സംഘടിപ്പിക്കുന്ന മലയാന്മ 2025 നോടനുബന്ധിച്ച് പുരസ്കാരം നൽകും.
Follow us on :
Tags:
More in Related News
Please select your location.