Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2024 18:08 IST
Share News :
ചാലക്കുടി ടൗൺ റോട്ടറി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിയാരം മേഖലയിലെ കർഷകർക്കായി ജൈവകാർഷിക സെമിനാർ നടത്തി. സെമിനാർ ഉത്ഘാടനവും മേഖലയിലെ മികച്ച കർഷകർക്കുള്ള അവാർഡ് ദാനവും പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസ് നിർവഹിച്ചു. പരിയാരം വി എഫ് പി സി കെ ഹാളിൽ നടന്ന യോഗത്തിൽ ക്ലബ്ബ് പ്രസിഡൻറ് പിഡി ദിനേശ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ പരിയാരം കൃഷി ഭവനിലെ കൃഷി ഓഫീസർ ഡോ. ജാസ്മിൻ തോമസ് വിത്തുകളുടെ വിതരണോത്ഘാടനം നിർവഹിച്ചു. കൃപ ഓർഗാനിക് ഉടമ വേണു അനിരുദ്ധൻ ജൈവവള വിതരണോത്ഘാടനം നടത്തി. സെമിനാറിൽ പങ്കെടുത്ത കർഷകർക്കും കുടുംബാംഗങ്ങൾക്കുമായി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ചെക്കപ്പും ലഭ്യമാക്കി. പരിയാരം മേഖലയിലെ ഏറ്റവും നല്ല ജൈവ കർഷകനുള്ള "കർഷകോത്തമ അവാർഡിനർഹനായ " ഷോബി വി എം , "കർഷക മിത്ര " അവാർഡ് നർഹനായ മേഴ്‌സി വര്ഗീസ് , "കർഷകപ്രതിഭ " അവാർഡിനർഥനായ ജോപോൾ സജി എന്നിവരെ അവാർഡ് നൽകി ആദരിച്ചു. ചടങ്ങിൽ നൂറോളം കർഷകർക്ക് സൗജന്യ ജൈവ വളവും, പച്ചക്കറി വിത്തും വിതരണം നടത്തി. റോട്ടറി ക്ലബ് ജോയിന്റ് സെക്രട്ടറി വിപിൻ വിജയൻ സ്വാഗതമേകിയ യോഗത്തിൽ ക്ലബ് സെക്രട്ടറി അഡ്വക്കേറ്റ് കെ കുഞ്ഞുമോൻ നന്ദി പ്രകാശിപ്പിച്ചു. യോഗത്തിൽ വി എഫ് പി സി കെ ജില്ലാ മാനേജർ ആജ്ഞ, വാർഡ് മെമ്പർ സിനി ലോനപ്പൻ, ക്ലബ്ബ് മെമ്പർമാരായ അനീഷ് കുഞ്ഞപ്പൻ, അഡ്വക്കേറ്റ് സുനിലൻ കളരിക്കൽ, ജീസൺ ചാക്കോ, അഡ്വക്കേറ്റ് സണ്ണി ഡേവിസ്, സലിം മനപ്പറമ്പിൽ എന്നിവർ ആശംസകൾ നേർന്നു.
Follow us on :
Tags:
More in Related News
Please select your location.