Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാഭാരതി സില്‍വര്‍ ജൂബിലി നിറവില്‍ : വാർഷികാഘോഷം മെയ് 25ന്

22 May 2024 18:58 IST

Enlight News Desk

Share News :

എറണാംകുളം : തൊഴിലധിഷ്ഠിത കോഴ്‌സുകളിലൂടെ കേരളത്തിലെ നിരവധി വിദ്യാർത്ഥികൾക്ക് പഠനത്തിനും, തൊഴിലിനും അവസരമൊരുക്കിയ

വിദ്യാഭാരതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ സില്‍വര്‍ജൂബിലി വാർഷികാഘോഷം മെയ് 25 ന് എറണാകുളം താജ് ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോമസ് ഐ എ എസ് ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ വിവിധ മേഖലയിൽ നിന്നുള്ള അതിഥികൾ സംബന്ധിക്കും.

കളമശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭാരതിയില്‍ നിന്ന് പതിനായിരത്തിലധികം കുട്ടികളാണ് ഇതിനകം പഠനം പൂര്‍ത്തിയാക്കി വിവിധ മേഖലകളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുള്ളത്. കോവിഡ് കാലത്താണ് മലയാളികള്‍ ഓണ്‍ലൈന്‍ ക്ലാസുകളെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. എന്നാൽ അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2001 ല്‍ തന്നെ കേരളത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് നടപ്പിലാക്കിയ വിദ്യാഭ്യാസസ്ഥാപനമാണ് വിദ്യാഭാരതി. അമേരിക്കയിലെ Carnegie Mellon സര്‍വ്വകലാശാലയുടെ ക്ലാസുകളാണ് ഓണ്‍ലൈനായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയത്. കേരളത്തില്‍ ആദ്യമായി എസിസിഎ കോഴ്‌സ് ആരംഭിക്കുന്നതും വിദ്യാഭാരതിയിലാണ്. 2002 ലാണ് എസിസിഎ കോഴ്‌സ് ആരംഭിക്കുന്നത്.





ഇന്ത്യയില്‍ ആദ്യമായി ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് എന്ന ആശയം കൊണ്ടുവരുന്നത് വിദ്യാഭാരതിയുടെ ചീഫ് പാട്രണായ എന്‍ എ മുഹമ്മദ് കുട്ടിയാണ്. ഈ മേഖലയില്‍ കഴിവുള്ള ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കുറവാണെന്ന് മനസിലാക്കിയാണ് വിദ്യാഭാരതിയില്‍ ലോജിസ്റ്റിക്‌സ് കോഴ്‌സുകള്‍ ആരംഭിക്കുന്നത്. തൊഴിലധിഷ്ഠിതമായ കോഴ്‌സുകളാണ് വിദ്യാഭാരതിയില്‍ ഉള്ളത്. ഉയര്‍ന്ന മാര്‍ക്ക് നേടിയവരും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവരുമായ നിരവധി വിദ്യാര്‍ത്ഥികളാണ് വിദ്യാഭാരതിയിലൂടെ ജീവിത വിജയം നേടിയെടുത്തത്. അക്കൗണ്ടിംഗ്, ഫിനാന്‍സ്, ലോജിസ്റ്റിക്‌സ്, ഷിപ്പിംഗ് ആന്റ് എയര്‍ കാര്‍ഗോ ലോജിസ്റ്റിക്‌സ്, ഹോട്ടല്‍ മാനേജ്‌മെന്റ്, IATA ഏവിഷേന്‍ - ട്രാവല്‍ ആന്റ് ടൂറിസം, എയര്‍ലൈന്‍ - എയര്‍പോര്‍ട് മാനേജ്‌മെന്റ് എന്നിവയാണ് വിദ്യാഭാരതിയിലെ പ്രധാന കോഴ്‌സുകള്‍. 

ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്‌മെന്റും ഇന്റേണ്‍ഷിപ്പും വിദ്യാഭാരതി ഉറപ്പുവരുത്തുന്നു. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ക്ലാസ്മുറികള്‍, റഫറന്‍സ് സൗകര്യം, ലാബ്, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളാണ് വിദ്യാഭാരതി ഒരുക്കിയിട്ടുള്ളത്. പാഠ്യവിഷയങ്ങളില്‍ ഏറ്റവും മികച്ച അദ്ധ്യാപകരെയാണ് വിദ്യാഭാരതി നിയമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ജോലിസംബന്ധമായ പരീക്ഷകളിലും ഇന്റര്‍വ്യൂകളിലും വിദ്യാഭാരതിയിലെ കൂട്ടികള്‍ മറ്റുള്ള ഉദ്യോഗാര്‍ത്ഥികളേക്കാള്‍ മികച്ചവരായി മാറുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഉചിതമായ വ്യത്യസ്തമായ കോഴ്‌സുകള്‍ ഒരുക്കുന്നതിലും മികച്ച പഠനാനുഭവവും തൊഴിലും നൂറ് ശതമാനം ഉറപ്പുവരുത്തുന്നതിലും വിദ്യാഭാരതി വിജയം കൈവരിച്ചതായി ചീഫ് പാട്രണ്‍ എന്‍ എ മുഹമ്മദ് കുട്ടി പറഞ്ഞു.

വിബി ഗ്രൂപ്പ് ഡയറക്ടർ പ്രൊഫ: ഡോ.കെസി ശങ്കരനാരായണൻ,അസോസിയേറ്റ് ഡയറക്ടർമാരായ എസ് സുരേഷ്,ടിജെ പോൾ,പി ആർ ഒ നൂറുദ്ധീൻഎന്നിവരം പത്ര സമ്മേളനത്തിൽ പങ്കെടുത്തു. 

Follow us on :

More in Related News