Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 23:10 IST
Share News :
സഹൃദയ എന്‍ജിനീയറിങ് കോളജിന് ഹഡില്‍ ഗ്ലോബലിന്റെ ആദരം
കൊടകര: വനിതാ ഗവേഷകരുടെ ആശയങ്ങളെ സാങ്കേതിക വിദ്യകളാക്കാനുള്ള സംഭാവനകള്‍ നല്‍കിയതിന് കോവളം ലീല ഹോട്ടലില്‍ നവംബര്‍ 28മുതല്‍ 30 വരെ നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവല്‍ ആയ ഹഡില്‍ ഗ്ലോബലില്‍ കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജിനെ ആദരിച്ചു. സംസ്ഥാന ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ ടി വകുപ്പിന്റെ സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍ ആണ് പുരസ്‌കാരം സമ്മാനിച്ചത് . കേന്ദ്ര ഐ ടി വകുപ്പിന്റെ സി ഇ ഓ പനീര്‍ശെല്‍വം മദനഗോപാല്‍ , കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി ഇ ഒ അനൂപ് അംബിക എന്നിവരുടെ മഹനീയ സാന്നിധ്യത്തില്‍ കോളജിന് വേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ . ആന്റോ ചുങ്കത്ത് , ഡയറക്ടര്‍ ഡോ ലിയോണ്‍ ഇട്ടിയച്ചന്‍ , സഹൃദയ ടി ബി ഐ ഐ ഹബ് സി ഇ ഓ ജിബിന്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
സഹൃദയ എന്‍ജിനീയറിംഗ് കോളേജും, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും സംയുക്തമായി ചേര്‍ന്ന് നടപ്പാക്കിയ റിസേര്‍ച് ഇന്നോവേഷന്‍ പ്രോഗ്രാം ഫോര്‍ വുമണ്‍ സ്റ്റാര്‍ട്ട് അപ്പ് എന്ന പദ്ധതിയുടെ ഭാഗമായാണ്. വനിതാ ഗവേഷകര്‍ക്ക് അവരുടെ ആശയങ്ങളെ സാങ്കേതിക വിദ്യകളാക്കി മാറ്റാനുള്ള സഹായങ്ങള്‍ ലഭിച്ചത്. ബിയോടെക്‌നോളജിയിലും ആരോഗ്യ സാങ്കേതിക മേഖയിലുമുള്ള ഏഴ് ഗവേഷകരെയാണ് ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. ഇവര്‍ക്ക് 18 മാസത്തെ പരിശീലനവും മെന്ററിങ്ങും ലബോറട്ടറി, ഇന്‍ക്യുബേറ്റര്‍ സൗകര്യങ്ങളും അഞ്ച് ലക്ഷം വരയുള്ള ഗ്രാന്റും നല്‍കി. ഗവേഷകരുടെയും ആശയങ്ങളെ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഉല്പന്നങ്ങളാക്കി മാറ്റുവാന്‍ കഴിഞ്ഞത് ഈ പദ്ധതിയുടെ ഒരു വിജയമാണ്. ഈ ഉല്‍പ്പന്നങ്ങളുടെ പേറ്റന്റുകള്‍ എടുക്കുവാന്‍ സാധിച്ചു എന്നുള്ളത് മാത്രമല്ല ഇതില്‍ രണ്ടു ഗവേഷകര്‍ക്ക് ഡീപ് ടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ തുടങ്ങുവാന്‍ സാധിച്ചു എന്നുള്ളത് ഈ പദ്ധതിയുടെ നേട്ടമായി കാണാം. കൂടുതല്‍ പേരും ഭാവിയില്‍ കമ്പനികള്‍ തുടങ്ങുവാനുള്ള സാധ്യതകളിലേക്ക് ഉറ്റു നോക്കികൊണ്ടിരിക്കുന്നു.കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷകയായ ഡോ ബിന്ധ്യ ഇ എസ് വികസിപ്പിച്ചത് നട്ട്ബാക്ക് എന്ന കുട്ടികള്‍ക്ക് ഉപേയാഗിക്കാവുന്ന പ്രൊ ബയോട്രിക്ക് സപ്ലിമെന്റ് സാങ്കേതിക വിദ്യയാണ്. ഐ ടി പാലക്കാടിലെ ഗവേഷകയും സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ അധ്യാപികയുമായ ഡോ. ജിത്തു രവീന്ദ്രന്‍ വിക്ള്‍സിപ്പിച്ചത് യൂണിവേഴ്‌സല്‍ ക്ലോറോമീറ്റര്‍ എന്ന ഉപകരണമാണ്. ഈ ഉപകരണം ഉപയോഗിച്ചു ലോബറട്ടറികളില്‍ പോകാതെ തന്നെ ക്ലോറിന്റെ അളവ് പരിശോധിക്കാനാകും. കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ ഗവേഷകവിദ്യാര്‍ത്ഥി ആയ മിസ്.വിദ്യ മോഹന്‍ വികസിപ്പിച്ചത് വെജിറ്റബിള്‍ സീഡില്‍ നിന്നും ഒമേഗ 3 , ഒമേഗ 6 ഫാറ്റിയസ് ഉള്ള പ്രത്യേക തരം ഹെല്‍ത്ത് സപ്ലിമെന്റിന്റെ സാങ്കേതികവിദ്യ ആണ്. സഹൃദയ എന്‍ജിനീയറിംഗ് കോളേജിലേ ബയോടെക്‌നോളജി വിഭാഗം അദ്ധ്യാപിക ആയ ഡോ. രേഷ്മ ജോസ് വികസിപ്പിച്ചത് ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ആശയവിനിമയത്തിനും പഠനത്തിനും സഹായിക്കുന്ന കമ്മ്യൂണിക്കേറ്റീവ് ആന്‍ഡ് അസ്സസ്സീവ് ഡേവിസ് ആണ് .കെ എം സി ടി ഡെന്റല്‍ കോളേജില്‍ നിന്നുള്ള പി .ജി .വിദ്യാര്‍ത്ഥിനി ആയ ഡോ പാര്‍വതി നാരായണന്‍ വികസിപ്പിച്ചത് ഡെന്റല്‍ ഇീപ്ലാന്റുകളില്‍ നിന്നുള്ള മാലിന്യങ്ങളില്‍ നിന്ന് നിക്കലും ടൈറ്റാനിയവും ലോഹങ്ങളെ വേര്‍തിരിച്ചെടുക്കുന്ന സാങ്കേതികവിദ്യയാണ്. ആയുര്‍വേദ ഡോക്ടറായ ഡോ ശ്രുതി കെ പി വികസിപ്പിച്ചെടുത്തത് ചെറുതേനുകളെ വളര്‍ത്താനും ഉല്‍പാദിപ്പിക്കുവാനും അവരുടെ കോളനികളെ നശിപ്പിക്കാതെ തന്നെ ചെറുതേന്‍ വളരെ എളുപ്പത്തില്‍ ഉത്പാദിപ്പിക്കാനുള്ള ഉപകരണമാണ്. ഡോ. ശ്രുതി ബീ മാസ്‌റ്റേഴ്‌സ് നാച്ചുറല്‍ െ്രെപവറ്റ് ലിമിറ്റഡ് കമ്പനി സ്ഥാപകയുമായി. കെട്ടിടത്തില്‍ വിള്ളലുകള്‍ പ്രേത്യേക തരം ബാക്റ്റിരിയകളുടെ സഹായത്തോടെ തനിയെ പരിഹരിക്കപ്പെടുന്ന ബയോസീല്‍ സെല്ഫ് ഹീലിംഗ് കോണ്‍ക്രീറ്റ് എന്ന സിമന്റ് മിക്‌സ് എന്ന വിപ്ലവകരമായ കണ്ടുപിടിത്തമാണ് ഡോ പി. എം.മേഘ മുന്നോട്ടുവച്ചിരിക്കുന്നത്. ഷെല്‍റ്റ് ഇന്നോവേഷന്‍ െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ഡോ മേഘ സ്ഥാപിച്ചു .
നൂതനങ്ങളായ ഗവേഷണ ആശയങ്ങളെ സമൂഹത്തിന് സഹായകകരമാകുന്ന രീതിയില്‍ ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യകളുമാക്കി മാറ്റാന്‍ സഹൃദയ എഞ്ചിനീയറിംഗ് കോളേജിന്റെയും, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെയും സംയുക്തമായ സംഭാവനകള്‍ ശ്ലാഘനയീയമാണെന്ന് വ്യവസായ മന്ത്രി ്രപി രാജീവും , ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലും അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുവാന്‍ കോളേജ് പ്രതിജ്ഞാബദ്ധമാണെന്ന് ഇരിഞ്ഞാലക്കുട രൂപത ബിഷപ്പും കോളേജ് ചെയര്‍മാനും ആയ മാര്‍ പോളി കണ്ണൂക്കാടന്‍ അറിയിച്ചു .
Follow us on :
Tags:
More in Related News
Please select your location.