Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹവാസ ക്യാമ്പിന് തുടക്കമായി

02 May 2024 12:15 IST

- Jithu Vijay

Share News :


കൊണ്ടോട്ടി : ഡി എൽ എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഒളവട്ടൂർ

എച്ച് ഐ ഒ ഡി എൽ എഡ് (ടി. ടി. സി)

ഒന്നാംവർഷ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി നടത്തുന്ന 8 ദിവസത്തെ സഹവാസ ക്യാമ്പ് ECSTASY (പരമാനന്ദം) 2k24

ടി.വി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡി.എൽ.എഡ്. കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് കെ കെ അധ്യക്ഷത വഹിച്ചു.


സർഗ ശേഷിക്കൊപ്പം, മൂല്യങ്ങളുടെയും വ്യക്തിത്വ രൂപീകരണത്തിന്റെയും നിരവധി അവസരങ്ങളും സെഷനുകളും. ഉൾപ്പെടുത്തി, വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ നയിച്ച സെഷനുകൾക്ക് പുറമെ, വിദ്യാർത്ഥികളുടെ അഭിരുചികളും ആനുകാലിക വിഷയങ്ങളിലെ അറിവും വർധിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പടുത്തി ക്രമീകരിച്ചാണ് ക്യാമ്പ് . സ്റ്റുഡന്റ് കൺവീനർ ജുവൈരിയ ക്യാമ്പ് വിശദീകരണം നടത്തി, ജോയിൻ കൺവീനർ രാഹുൽ.കെ ക്യാമ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാജിത സ്വന്തം രചന നടത്തിയ ക്യാമ്പ് ഗീതം ചൊല്ലി, ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് ക്യാമ്പ് സജ്ജീകരിച്ചിട്ടുള്ളത്.


ഡോ: വി പി അബ്ദുൽ സലീം മാസ്റ്റർ, സി.മുഹമ്മദ്, ടി. വി ഇസഹാക്ക് മാസ്റ്റർ, ക്യാമ്പ് കോഡിനേറ്റർ കെ കെ വിനോദിനി ടീച്ചർ, അധ്യാപകരായ മുഹമ്മദ് അൽത്താഫ് സി, അനില .ടി, സൗദ .ബി, ശ്രുതി കെ, കെ.എം.ഇസ്മായിൽ, പി.ടി.ഷീല, കെ റംസാന എന്നിവർ സംസാരിച്ചു

Follow us on :

Tags:

More in Related News