Thu Jun 19, 2025 9:26 PM 1ST
Location
Sign In
02 Jun 2025 21:35 IST
Share News :
മുക്കം: ആനയാംകുന്ന് വയലിൽ മോയി ഹാജി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവം വിപുലമായ രീതിയിൽ ആഘോഷിച്ചു. പി ടി എ പ്രസിഡൻ്റ് സമാൻ ചാലൂളി അധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കൃഷ്ണദാസ് കുന്നുമ്മൽ, മാനേജ്‌മെൻ്റ് പ്രതിനിധി വി.ഇ അഷ്റഫ്, പ്രിൻസിപ്പാൾ പി.ലജ്ന, കെ.കെ സജീന തുടങ്ങിയവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ അനിൽ ശേഖർ സ്വാഗതവും സഫീർ കട്ടിപ്പാറ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് മധുര മിഠായികളും പായസവും വിതരണവും നടത്തി.
Follow us on :
Tags:
More in Related News
Please select your location.