Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാഹിത്യ പ്രശ്നോത്തരി : പൂത്തൂർ ആർ.കെ. ഹാജറക്ക് ഒന്നാം സ്ഥാനം.

22 Aug 2024 11:09 IST

UNNICHEKKU .M

Share News :



മുക്കം:മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിലെ രക്ഷിതാക്കൾക്കുവേണ്ടി സംഘടിപ്പിച്ച സാഹിത്യ പ്രശ്നോത്തരി ശ്രദ്ധേയമായി.

പ്രമുഖ സാഹിത്യ പ്രതിഭകളെയും കൃതികളെയും കഥാപാത്രങ്ങളെയും സാഹിത്യ ചരിത്രവും അടിസ്ഥാനപ്പെടുത്തി നടന്ന പ്രശ്നോത്തരിയിൽ പുത്തൂർ സ്വദേശി ഹാജറ ആർ.കെ ഒന്നാം സ്ഥാനം നേടി.

സ്വകാര്യ സ്ഥാപനത്തിലെ ജോലിത്തിരക്കിനിടയിലും സാഹിത്യ ക്വിസിലും ചിത്ര രചനയിലും ഏറെ താല്പര്യം കാണിക്കുന്ന ഹാജറ നല്ല വായന പ്രിയയാണ്. കഴിഞ്ഞ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ച് സബ് ജില്ലാ പ്രശ്നോത്തരിയിൽ പങ്കെടുത്തിരുന്നു. ഈ അധ്യയന വർഷത്തെ ഉപജില്ലാ സാഹിത്യ പ്രശ്നോത്തരി മുക്കം എം.എ.എം അധ്യാപക പരിശീലന കേന്ദ്രത്തിൽ വെള്ളിയാഴ്ച നടക്കും.

സ്കൂൾ പ്രധാന അധ്യാപകൻ എൻ.കെ മുഹമ്മദ്‌ സലീം ജേതാവിനുള്ള സ്കൂളിന്റെ മെമെന്റോ കൈമാറി. മിധു.പി, കെ.സി ഹബീബ, കെ.കെ മുഹമ്മദ്‌ അബൂബക്കർ, ടി.റിയാസ് തുടങ്ങിയവർ  സാഹിത്യ പ്രശ്നോത്തരിക്ക് നേതൃത്വം നൽകി.

Follow us on :

More in Related News