Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓമശ്ശേരി ശാന്തി കോളേജ് ഓഫ് നഴ്സിംങ്ങ്: ബിരുദദാന ചടങ്ങ് നടത്തി.

20 Jul 2024 21:56 IST

UNNICHEKKU .M

Share News :

മുക്കം: ശാന്തി കോളേജ് ഓഫ് നഴ്സിംങ്ങ് 2019-2023 വർഷത്തെ വിദ്യാർത്ഥികളുടെ ബിരു ദദാന ചടങ്ങ് നടത്തി . ശാന്തി കോളേജ് ഓഫ് നഴ്സിംഗ് ഓഡിറ്റോറിയത്തി ൽ സിദ്ക്കോ മുൻ ചെയർമാൻ നിയാസ് പുളിക്കകലത്ത് ഉദ്ഘാടനം ചെയ്തു. ഡോ. ആനീസ് ജോർജ്, മുൻ ഡീൻ മണിപ്പാൽ കോളേജ് ഓഫ് നഴ്സിംഗ് മുൻ ഡീൻ ഡോ.ആനീസ് ജോർജ് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു ഒപ്പം സന്ദേശം കൈമാറുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ഷീജ മാത്യു കോളേജ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. . ഹമീദ് അസോസിയേറ്റ്സ് സി. ഇ. ഒ. റാസിഖ് അഹമ്മദ്‌ വിവിധ മേഖലയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം സമർപ്പിച്ചു. എം. കെ. അഹമ്മദ് കുട്ടി, (സെക്രട്ടറി ഇസ്ലാമിക്‌ വെൽഫയർ ട്രസ്റ്റ് ഓമശ്ശേരി).. ഇസ്ലാമിക്‌ വെൽഫയർ ട്രസ്റ്റ്‌ ഓമശ്ശേരി ചെയർമാൻ അബ്ദുൽ ലത്തീഫ്, ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷൻ കൌൺസിൽ ഇന്ത്യ ചെയർമാൻ എം. കെ. മുഹമ്മദ്‌ അലി,  ഇസ്ലാമിക്‌ വെൽഫയർ ട്രസ്റ്റ്‌ ഓമശ്ശേരി മുൻ ചെയർമാൻ ജനാബ്. ഒ. പി. അബ്ദുസ്സലാം മൗലവി,ശാന്തി ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ, ഇസ്ലാമിക്‌ വെൽഫയർ ട്രസ്റ്റ്‌ ഓമശ്ശേരി ജനറൽ സെക്രട്ടറി . ഇ. കെ. മുഹമ്മദ്‌,ശാന്തി എന്നിവർ സംസാരിച്ചു. ശാന്തി അക്കാദമി മാനേജർ എം.കെ. അഹമ്മദ് കുട്ടി സ്വാഗതം പറഞ്ഞു.

Follow us on :

More in Related News