Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകുനൽകി 'ദിശ 2025' സമാപിച്ചു

26 Oct 2025 15:56 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ (സി.ജി. & എ.സി. സെൽ) ആഭിമുഖ്യത്തിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ മേപ്പയ്യൂർ ഗവ:വൊക്കേഷണൽ ഹോർ സെക്കൻഡറി സ്കൂളിൽ സഘടിപ്പിച്ച സംഘടിപ്പിച്ച 'ദിശ 2025' ഉന്നത വിദ്യാഭ്യാസ എക്സ്പോ പ്രത്യാശയുടെയും അറിവിന്റെയും പുതിയ വാതായനങ്ങൾ തുറന്ന് വിജയകരമായി സമാപിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യതകളെക്കുറിച്ച് വ്യക്തമായ ദിശാബോധം നൽകിയ ഈ മഹാമേള, കേരളത്തിന്റെ യുവതയുടെ ഭാവിക്ക് കരുത്തേകുന്ന കാഴ്ചയായി.സമാപന സമ്മേളനം മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. രാജൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. "ഓരോരുത്തരിലും ഒളിഞ്ഞുകിടക്കുന്ന അഭിരുചിയാണ് അവരുടെ ഏറ്റവും വലിയ മുതൽക്കൂട്ട്. ലോകം മാറുന്നതിനനുസരിച്ച് തൊഴിൽ മേഖല മാറുന്നുണ്ട്. അതിനാൽ, കേവലം മാർക്കറ്റിന്റെ ആവശ്യങ്ങൾക്കപ്പുറം സ്വന്തം ഇഷ്ടവും അഭിരുചിയും കണ്ടെത്തി കരിയർ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണം അദ്ദേഹം പറഞ്ഞു.


സംസ്ഥാനത്തെയും രാജ്യത്തെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, വിവിധ കരിയർ സാധ്യതകളെക്കുറിച്ചുള്ള സെമിനാറുകൾ, അഭിരുചി നിർണയ ടെസ്റ്റുകൾ കരിയർ ക്ലിനിക്കുകൾ, പുസ്തകോത്സവം , ഫിലിം ഫെസ്റ്റിവൽ എന്നിവ 'ദിശ 2025' എക്സ്പോയുടെ മുഖ്യ ആകർഷണങ്ങളായിരുന്നു. പ്ലസ് ടുവിന് ശേഷമുള്ള ഉന്നത പഠന വഴികളെക്കുറിച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഉണ്ടായിരുന്ന ആശങ്കകൾ പരിഹരിക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞു.സി.ജി. & എ.സി. സെൽ ജില്ലാ കോ-ഓർഡിനേറ്റർ ഡോ പി.കെ.ഷാജി എക്സ്പോയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങൾക്കും അദ്ധ്യാപകർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റുനുള്ള അവാർഡ് നേടിയ ജി എച്ച് എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർക്ക് ഷാജു മാസ്റ്റർക്ക് ഉപഹാരം ചടങ്ങിൽ സമർപ്പിച്ചു .പി ടി എ വൈസ് പ്രസിഡന്റ് ഷബീർ ജന്നത്ത് ആധ്യക്ഷം വഹിച്ച ചടങ്ങിൽ കൺവീനർ ഡോ. ഇസ്മയിൽ മരിതേരി സ്വാഗതവും അഫ്സ നന്ദിയും രേഖപ്പെടുത്തി . അൻവർ അടുക്കത്ത് , പി. കെ. രാഘവൻ മാസ്റ്റർ, എൻ.എം. ദാമോദാരൻ സീ. എം. ബാബു , ബാബു കോളാറക്കണ്ടി , നാരായണൻ മേലാട്ട് ,രതീഷ് അമൃതപുരി, എം. എം. അഷറഫ് ,നിഷാദ് പൊന്നങ്കണ്ടി എന്നിവർ സംസാരിച്ചു .ഇന്ന് നടന്ന സെമിനാറിൽ ഡോ.ജ്യോതിഷ് പോൾ , ഡോ. ഇസ്മയിൽ മരിതേരി എന്നിവർ പുതിയ കരിയർ പ്രവണതകൾ , ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൈപുണികൾ എന്ന വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. എം.സിനി , സി.കെ.ലൈജു , സജിത്ത് മാസ്റ്റർ , സഗിന ടീച്ചർ , എ.കെ.സമീർ ഏനിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News