Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2024 15:15 IST
Share News :
മാള: 107 വർഷങ്ങൾ പഴക്കമുള്ള സ്കൂൾ മുത്തശ്ശി എന്ന് അറിയപ്പെടുന്ന മാള സെ. ആൻ്റണീസ് ഹയർ സെക്കൻ്റി സ്കൂളിൻ്റെ ഹൈസ്ക്കൂൾ വിഭാഗം കെട്ടിടം പുന: നിർമ്മിക്കുന്നതിനായി ശിലാസ്ഥാപനം നടത്തി. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. മാള ഫൊറോന വികാരി ഫാ. ജോർജ് പാറേമേൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി. വി. ആർ. സുനിൽകുമാർ എം.എൽ.എ. മാള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനപ്രതിനിധികൾ, മത - രാഷ്ട്രീയ കക്ഷി നേതാക്കൾ പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർ നാട്ടുകാർ തുടങ്ങി നൂറ് കണക്കിന് ആളുകൾ സന്നിഹിതരായിരുന്നു .പ്രധാന അധ്യാപിക റീന കെ.പി. സ്വാഗതവും ശിലാസ്ഥാപനകമ്മിറ്റി കൺവീനർ ബാബു പാറേക്കാട്ട് നന്ദിയും പറഞ്ഞു. മാള ഫൊറോന പള്ളി ട്രസ്റ്റിമാരായ വർഗ്ഗീസ് വടക്കൻ, സ്റ്റാൻലി എടാട്ടുകാരൻ, ഡേവീസ് ടൈറ്റസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. .
Follow us on :
Tags:
More in Related News
Please select your location.