Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2025 12:19 IST
Share News :
കോഴിക്കോട് : ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക, പ്രൊഫഷണൽ സംഘടനയായ IEEE, അതിന്റെ കേരള വിഭാഗവും NIT കാലിക്കറ്റും ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഉച്ചകോടിയായ EEE YESS 2025 ന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. നൂറിലധികം എഞ്ചിനീയറിംഗ് കോളേജുകളെ പ്രതിനിധീകരിച്ച് 6,000-ത്തിലധികം പേർ പങ്കെടുക്കുന്ന ഈ പരിപാടി. സാങ്കേതിക വിദ്യ നവോത്ഥാനം. സഹകരണം എന്നിവയുടെ സമന്വയത്തോടെ നവചിന്തകൾക്ക് വേദിയൊരുക്കുന്നു.
മാനവികതയുടെ പ്രയോജനത്തിനായി സാങ്കേതികവിദ്യ നൽകുക എന്ന മുദ്രാവാക്യത്തോടെ വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക. പ്രൊഫഷണൽ സ്ഥാപനമാണ് IEEE. ലോകമെമ്പാടുമുള്ള ആളുകളെ പ്രൊഫഷണൽ പ്രവർത്തനങ്ങൾ. സാങ്കേതിക പരിപാടികൾ. നൂതനാശയങ്ങൾ എന്നിവയിലൂടെ പ്രചോദിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന സാങ്കേതിക പ്രവർത്തനങ്ങളിലൂടെ IEEE ലോകത്തെ പോഷിപ്പിക്കുന്നു
2025 സെപ്റ്റംബർ 20-ന്. NIT കാലിക്കറ്റ് ലോകത്തെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ ഏറ്റവും വലിയ സംഗമങ്ങളിൽ ഒന്നിന് വേദിയാകും. IEEE കേരള സെക്ഷന്റെയും IEEE സ്റ്റുഡന്റ് ബ്രാഞ്ച് NIT കാലിക്കറ്റിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഈ മഹാസമ്മേളനത്തിൽ വിദ്യാർത്ഥികൾ. പ്രൊഫഷണലുകൾ. നവോത്ഥാന പ്രവർത്തകർ എന്നിവർ ഒരുമിക്കുന്നു.
സമ്മേളനത്തിന്റെ ഭാഗമായി വർക്ക്‌ഷോപ്പുകൾ. വിദഗ്ദരുടെ പ്രഭാഷണങ്ങൾ. മത്സരങ്ങൾ, പാനൽ ചർച്ചകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും. വ്യവസായ രംഗത്തെ പ്രമുഖരുമായും ഗവേഷകരുമായും നേരിട്ട് ആശയവിനിമയം നടത്താൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നതിനാൽ പുതുപുത്തൻ സാങ്കേതിക വിദ്യകളിലേക്കും എഞ്ചിനീയറിംഗ് മേഖലയിലെ മാറ്റങ്ങളിലേക്കും വിലപ്പെട്ട അറിവുകൾ കൈവരിക്കാനാകും സാങ്കേതിക വൈദഗ്‌ധ്യത്തിന് പുറമേ, YESS 25 അന്താരാഷ്ട്ര തലത്തിൽ ബന്ധങ്ങളും ആശയവിനിമയങ്ങളും ശക്തിപ്പെടുത്തുന്ന വേദിയായി മാറും.
80-ത്തിലധികം സാങ്കേതിക പരിപാടികളുമായി എക്്പോകൾ, സാങ്കേതികവും അസാങ്കേതികവുമായ വർക്ക്ഷോപ്പുകൾ, പ്രൊഫഷണൽ മീറ്റ്അപ്പുകൾ, മെന്റർഷിപ്പ് പ്രോഗ്രാമുകൾ, മത്സരങ്ങൾ എന്നിവ IEEE YESS 25 നെ നെ കൂടുതൽ ഭംഗിയാർന്നതും പ്രൊഫഷണൽ നിലവാരം പുലർത്തുന്നതുമായതിനായി ഒരുക്കിയിരിക്കുന്നു. ഉദ്ഘാടനച്ചടങ്ങ് NIT കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്യും. IEEE കേരള സെക്ഷൻ ചെയർമാൻ ഡോ. മനോജ് ബി.എസ്. അധ്യക്ഷനായിരിക്കും. IEEE റീജിയൻ 10 ഡയറക്ടർ-ഇലക്ട്: ഡോ. സമീർ എസ്.എം. മുഖ്യാതിഥിയായി പങ്കെടുക്കും. കൂടാതെ IEEE കേരള സെക്ഷൻ സ്റ്റുഡന്റ് ആക്ടിവിറ്റി ചെയർ ഡോ. ജോൺ ജോർജ്‌യും IEEE സ്റ്റുഡന്റ് ബ്രാഞ്ച് NIT കാലിക്കറ്റ് ബ്രാഞ്ച് കൗൺസിലർ ഡോ. ഷിഹാബുദ്ദീൻ കെ.വി.യും ചടങ്ങിൽ സന്നിഹിതരാകും.
വാർത്ത സമ്മേളനത്തിൽ
ഡോ. ജോൺ ജോർജ്, Student Activity Chair, IEEE Kerala Section ഡോ. മുഹമ്മദ് കാസിം, Immediate Past Chair, IEEE Kerala Section ഡോ. സബിക്ക് പി.വി., Treasurer, IEEE Kerala Section ഡോ. ഷിഹാബുദ്ദീൻ കെ.വി., NIT Calicut. അശ്വിൻ, PRO, NIT Calicut എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.