Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2025 10:34 IST
Share News :
മുക്കം: മാവൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ക്രാഡിൽ അംംഗനവാടി (CNo _13 ) ഉദ്ഘാടനംജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവ്വഹിച്ചു.ത്രിതല പഞ്ചായത്തുകളുടെ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ചത്.
15 ലക്ഷം ജില്ലാ പഞ്ചായത്തും 5 ലക്ഷം വീതം ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുമാണ് വകയിരുത്തിയത് .മാവൂർഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖിന്റെ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ സുധാകമ്പളത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശുഭ ശൈലേന്ദ്രൻ, , കെ എം അപ്പുക്കുഞ്ഞൻ ,എ പി മോഹൻദാസ്, മിനി, പി.കെ പ്രസന്നകുമാരി, ശ്രീജ ആറ്റാച്ചേരി, ജയശ്രീ ദിവ്യ പ്രകാശ്, ഗീതാമണി, ഐ സി ഡി എസ് സൂപ്പർവൈസർ ബിനി പി വർഗ്ഗീസ്
വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ
തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്തംഗം ഉമ്മർ മാസ്റ്റർ സ്വാഗതവും,
അംഗന വാടി വർക്കർ ഷമീന നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.