Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വപ്നം കാണുകയും അതിനു വേണ്ടി സമർപ്പിക്കുകയും ചെയ്യുമ്പോഴേ വിജയം കൈവരിക്കാനാവൂ: മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ

30 May 2025 15:26 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: ജീവിത വിജയത്തിന് കുറുക്കുവഴികളില്ലെന്നും സ്വപ്നം കാണുകയും അതിനായി സമർപ്പിക്കുകയുംനിശ്ചയദാർഢ്യവും ആത്‌മവിശ്വാസവും കൈമുതലാക്കി മുന്നേറുമ്പോഴേ വിജയം കൈവരിക്കാനാവൂ എന്ന് മുൻ കേരള ചീഫ സെക്രട്ടറി ജിജി തോംസൺ പറഞ്ഞു. അസറ്റ് പേരാമ്പ്ര സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


പേരാമ്പ്ര നിയോജകമണ്ഢലത്തിലെ എ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്, എസ്.എസ്.എൽ.

സി, പ്ലസ് ടു ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ പ്രതിഭാ സംഗമത്തിൽ അനുമോദിച്ചു.


അസറ്റ് ചെയർമാൻ സി.എച്ച്. ഇബ്രാഹിം കുട്ടി അധ്യക്ഷനായി. മജീഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യപ്രഭാഷണം നടത്തി. മാതാ പേരാമ്പ്രയുടെ കലാകാരൻമാർ അവതരിപ്പിച്ച സ്വാഗതനൃത്തവും ലഹരിക്കെതിരായ നൃത്ത സംഗീതാവിഷ്കാർ വും നടന്നു. തുടർന്ന് കുട്ടികൾക്ക് ഉപഹാരവും സർട്ടിഫിക്കറുകളും വിതരണം ചെയ്തു. എം.കെ. തറുവയി ഹാജി, സലീം,നസീർ നൊച്ചാട് ചിത്രരാജൻ തുടങ്ങിയവർ സംസാരിച്ചു.




Follow us on :

Tags:

More in Related News