Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മികവ് 2K24 MLA Excellence Award നാളെ

29 Jun 2024 12:41 IST

WILSON MECHERY

Share News :


മാള :വി.ആർ. സുനിൽകുമാർ എം.എൽ.എ.യുടെ വിദ്യാഭ്യാസ അവാർഡ് വിതരണം -മികവ് 2K24നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മാള കാർമൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും . മന്ത്രി പി. പ്രസാദ് അവാർഡ് വിതരണം ചെയ്യും. വിദ്യാർഥികളുടെ രജിസ്ട്രേഷൻ ഒന്നിന് തുടങ്ങും. എസ്.എസ്. എൽ.സി., പ്ലസ്‌ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ്, എ വൺ നേടിയ 1,142 വിദ്യാർഥി കൾക്കും നൂറു ശതമാനം വിജയം നേടിയ 33 വിദ്യാലയങ്ങൾക്കും അവാർഡ് നൽകും.

പങ്കെടുക്കുന്നവർക്ക് ഭക്ഷണത്തിനും രജിസ്ട്രേഷനും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകസമിതി ജനറൽ കൺവീനർ കെ.വി. വസന്ത്കുമാർ, ചെയർമാൻ ഡൊമിനിക് ജോമോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് രേഖാ ഷാന്റി, പഞ്ചാ യത്ത് പ്രസിഡന്റ്റ് ബിന്ദു ബാബു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ. സുരേഷ് എന്നിവർ അറിയിച്ചു.

Follow us on :

More in Related News