Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2024 17:57 IST
Share News :
മുക്കം: അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരമുഖത്തുള്ള സംയുക്ത അധ്യാപക സമിതിയുടെ നാളെത്തെ (ശനി) ക്ലസ്റ്റർ ബഹിഷ്കരണ സമരം മുക്കം ഉപജില്ലയിലും ശക്തമാകും. കെ.പി.എസ്.ടി.എ, കെ.എസ്.ടി.യു .കെ.എ.ടി.എഫ് തുടങ്ങിയ അധ്യാപക സംഘടനകളാണ് സമരത്തിൻ്റെ ഭാഗമാകുന്നത്. മിക്ക ശനിയാഴ്ചയും പ്രവൃത്തി ദിനമാകുന്നതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ അധിക പ്രവർത്തനങ്ങൾക്കും വിനോദങ്ങൾക്കും ലഭ്യമാകേണ്ട ദിനങ്ങൾ ഇതോടെ നഷ്ടമാകും . സ്കൂളിലും മറ്റും നടത്തുന്ന അക്കാദമികേതര പ്രവർത്തനങ്ങളെയും ഇത് സാരമായി ബാധിക്കും സംഘടനകളുടെ സമരാവശ്യമുന്നയിച്ചുള്ള നോട്ടീസ് മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് ഭാരവാഹികൾ കൈമാറി സംയുക്ത അധ്യാപക സമിതി ഭാരവാഹികളായ യു.കെ. സുധീർകുമാർ, കെ.പി. ജാബിർ, നിസാം കാരശ്ശേരി, റഫീഖ് പൊയിൽക്കര, ഇ കെ മുഹമ്മദലി,മജീദ് എള്ളങ്ങൽ, എം.സി ഹാരിസ്, ബി.ഷറീന, കെ.എസ് ഷാൻ്റി, പി.പി.മുഹമ്മദ്, സംബന്ധിച്ചു
ചിത്രം :സമരാവശ്യമുന്നയിച്ചുള്ള സംയുക്ത അധ്യാപക സമിതിയുടെ നോട്ടീസ് മുക്കം ഉപജില്ലാ ഓഫീസർക്ക് സുധീർ കുമാർ നൽകുന്നു
Follow us on :
Tags:
More in Related News
Please select your location.