Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രത്തിൽ വിദ്യാർത്ഥികളെ അനുമോദിച്ചു

23 Jun 2024 19:42 IST

MUKUNDAN

Share News :



ഗുരുവായൂർ:പേരകം ശ്രീതേക്കിൻകാട് ഭഗവതി ക്ഷേത്രത്തിൽ(ക്ഷേത്ര സംരക്ഷണ സമിതി ശാഖ സമിതി പേരകം)ഉന്നത വിജയം കരസ്ഥമാക്കിയ എസ്എസ്എൽസി,പ്ലസ് ടൂ,ഡിഗ്രി വിദ്യാർത്ഥികളെ അനുമോദിച്ചു.ക്ഷേത്ര സംരക്ഷണ സമിതി ജില്ല പ്രസിഡന്റ് റിട്ടയേർഡ് എസ് പി സതീശ് ചന്ദ്രൻ ഭദ്രദീപം തെളിയിച്ച്‌ ഉദ്ഘാടനം ചെയ്തു.ക്ഷേത്രം പ്രസിഡന്റ് ബേബി കരിപ്പോട്ട് അധ്യക്ഷത വഹിച്ചു.പ്രശസ്ത കവിയും,സാഹിത്യകാരനുമായ രാധാകൃഷ്ണന്‍ മാസ്റ്റർ കാക്കശ്ശേരി സ്നേഹോപഹാരം നൽകി.പ്രകാശൻമാരാർ,കളത്തിൽ ബാബു,സുകുമാരൻ എരിഞ്ഞിയിൽ,ശശി ആനക്കോട്ടിൽ,ശശി എഴുത്തെച്ഛൻ വീട്ടിൽ എന്നിവർ സംസാരിച്ചു.സോമനാഥൻ,കൃഷ്ണദാസ്,എം.കെ.രാജൻ,ജിജി രാജൻ,ചന്ദ്രൻ പുന്ന എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News